മലയാളിയായ സി. സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: മലയാളിയായ സി.സദാനന്ദൻ ഉൾപ്പടെ നാല് പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ശ്രീംഗല, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരെയാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമ്മു നോമിനേറ്റ് ചെയ്ത്.
1994ൽ സി.പി.എമ്മുമായുള്ള സംഘർഷത്തെ തുടർന്ന് സദാന്ദന്റെ കാലുകൾ നഷ്ടമായിരുന്നു. ബി.ജെ.പിക്ക് വേണ്ടി നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി സദാനന്ദനെ സ്ഥാനാർഥിയാക്കിയത്.
ആർ.എസ്.എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു മാസ്ര്റർ. 2016 ല് കൂത്തുപറമ്പില് സ്ഥാനാർത്ഥിയായിരുന്നു. മോദിയടക്കം സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു.നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്.
വിവിധ മേഖലയിലെ പ്രാവീണ്യവും അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളും പരിഗണിച്ച് 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

