Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര ബജറ്റ്; പതിവ്​...

കേന്ദ്ര ബജറ്റ്; പതിവ്​ പ്രതീക്ഷകളുമായി​ കേരളം; പാക്കേജിനും പരിഗണനക്കുമായി കാത്തിരിപ്പ്

text_fields
bookmark_border
കേന്ദ്ര ബജറ്റ്; പതിവ്​ പ്രതീക്ഷകളുമായി​ കേരളം; പാക്കേജിനും പരിഗണനക്കുമായി കാത്തിരിപ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: ഞായറാഴ്ച ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം. സം​സ്​​ഥാ​ന​ത്തി​ന്​ 21,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ​ട​ക്കം കേ​ന്ദ്ര ബ​ജ​റ്റി​ൽ​ വ​ലി​യ പ്ര​തീ​ക്ഷ​യു​മാ​യാണ് പ​തി​വു​പോ​ലെ ഇ​ക്കു​റി​യും കേ​ര​ളം കാത്തിരിക്കുന്നത്. അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി ന​യ​ത്തി​ലു​ണ്ടാ​യ മാ​റ്റം​മൂ​ലം സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ൾ, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, ടെ​ക്സ്റ്റ​യി​ൽ​സ് എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ വ​ർ​ഷം 2500 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ടം കേ​ര​ള​ത്തി​നു​ണ്ട്. ജി.​എ​സ്.​ടി നി​ര​ക്ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ൽ 8000 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കു​ന്നു. ഇ​തെ​ല്ലാം കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ണെ​ന്ന്​ സം​സ്ഥാ​ന ധ​ന​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ലെ വെ​ട്ടി​ക്കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ്​ അ​നി​വാ​ര്യ​മാ​ക്കു​ന്നു.

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ കേ​ന്ദ്ര വി​ഹി​തം 60ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ളം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ വി​ക​സ​നം ബ​ജ​റ്റി​ൽ ഇ​ടം​പി​ടു​ക്കു​മോ എ​ന്ന​തും​ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. റെ​യി​ൽ ക​ണ​ക്ടി​വി​റ്റി, തു​റ​മു​ഖ​വു​മാ​യി ചേ​ർ​ന്ന് വ്യ​വ​സാ​യ ഇ​ട​നാ​ഴി, മാ​രി​ടൈം ക്ല​സ്റ്റ​ർ, ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ഹ​ബ്, സീ ​ഫു​ഡ് പാ​ർ​ക്ക്, ലോ​ജ​സ്റ്റി​ക്സ്‌ ആ​ൻ​ഡ് ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​ർ എ​ന്നീ പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ആ​ധു​നി​ക നെ​ല്ല് സം​ഭ​ര​ണ കേ​ന്ദ​ങ്ങ​ളും മി​ല്ലു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് സ​പ്ലൈ​കോ​ക്ക് 2000 കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​വ​ശ്യ​ങ്ങ​ൾ

* കേ​ര​ള​ത്തി​ന്റെ വാ​യ്പാ​പ​രി​ധി അ​ര ശ​ത​മാ​നം​കൂ​ടി ഉ​യ​ർ​ത്ത​ണം.

* ജി.​എ​സ്.​ടി ന​ഷ്ട​പ​രി​ഹാ​രം പു​നഃ​സ്ഥാ​പി​ക്ക​ണം.

* ക​ശു​വ​ണ്ടി-​ക​യ​ർ-​കൈ​ത്ത​റി വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സം​ര​ക്ഷ​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം.

* അം​ഗ​ൻ​വാ​ടി, ആ​ശ ഉ​ൾ​പ്പെ​ടെ സ്കീം ​വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​നം ഉ​യ​ത്ത​ണം.​

* ക്ഷേ​മ പെ​ൻ​ഷ​ൻ, സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി, പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു​വെ​ക്ക​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള കേ​ന്ദ്ര വി​ഹി​തം ഉ​യ​ർ​ത്ത​ണം.

* മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം കു​റ​ക്കാ​നും ക്യ​ഷി​നാ​ശം ത​ട​യാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 1000 കോ​ടി​യു​ടെ പ്ര​ത്യേ​ക സ​ഹാ​യം.

* 1000 കോ​ടി രൂ​പ റ​ബ​ർ വി​ല​സ്ഥി​ര​ത ഫ​ണ്ട് രൂ​പ​വ​ത്ക​രി​ക്ക​ണം.

* തോ​ട്ട​വി​ള​ക​ളു​ടെ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ർ​ഡു​ക​ളു​ടെ ബ​ജ​റ്റ് വി​ഹി​തം ഉ​യ​ർ​ത്ത​ണം.

* തേ​യി​ല, കാ​പ്പി, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ല്യ​വ​ർ​ധ​ന​വ്, ബ്രാ​ൻ​ഡി​ങ്, ജൈ​വ​കൃ​ഷി രീ​തി​ക​ൾ പ്രാ​യോ​ഗി​ക​മാ​ക്കാ​നു​ള്ള ധ​ന​സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണം.

* കേ​ര​ള നോ​ൺ-​റെ​സി​ഡ​ന്റ് കേ​ര​ളൈ​റ്റ്സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന് കേ​ന്ദ്ര ബ​ജ​റ്റു​വ​ഴി ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണം.

* ജി.​സി.​സി മേ​ഖ​ല​യി​ൽ തൊ​ഴി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സം​രം​ഭ​ക​ത്വ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം.

* കേ​ര​ള​ത്തി​നാ​യി ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് ഇ​ട​നാ​ഴി പ്ര​ഖ്യാ​പി​ക്ക​ണം.

* റ​ബ​ർ അ​ധി​ഷ്ഠി​ത എ​ൻ​ജി​നീ​യ​റി​ങ്, ദ​ക്ഷ്യ​സം​സ്ക​ര​ണം, സ​മു​ദ്രോ​ൽ​പ​ന്ന മൂ​ല്യാ​ധി​ഷ്ഠി​ത ശ്യം​ഖ​ല​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​ണം.

* ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഘ​ട​ന​പ​ര​മാ​യ മാ​റ്റം ഉ​പേ​ക്ഷി​ക്ക​ണം.

* എം.​എ​സ്.​എം.​ഇ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി.

* ലോ​ജി​സ്റ്റി​ക് പാ​ർ​ക്കു​ക​ളും തീ​ര​ദേ​ശ ഷി​പ്പി​ങ് സ​ർ​വി​സു​ക​ളും ആ​രം​ഭി​ക്ക​ണം.

* ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വി​സ് വ്യാ​പി​പ്പി​ക്ക​ണം.

* കു​ടും​ബാ​രോ​ഗ്യ രം​ഗ​ത്ത് കു​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ണം.

* ആ​രോ​ഗ്യം, വെ​ൽ​നെ​സ് ടൂ​റി​സം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് ദീ​ർ​ഘ​കാ​ല വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന ന​യം​മാ​റ്റം ഉ​ണ്ടാ​ക​ണം.

* ആ​യൂ​ഷ്, ടൂ​റി​സം, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ വ​നി​ത​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

* ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം, ക​ണ്ട​ൽ​ക്കാ​ട് വെ​ച്ചു​പി​ടി​പ്പി​ക്ക​ൽ, വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണം എ​ന്നി​വ​ക്കാ​യി കോ​സ്റ്റ​ൽ റെ​സി​ലി​യ​ൻ​സ് ഫ​ണ്ട് രൂ​പ​വ​ത്ക​രി​ക്ക​ണം.

* വി​ഴി​ഞ്ഞം-​ച​വ​റ-​കൊ​ച്ചി തീ​ര​മേ​ഖ​ല​യെ ബ​ന്ധി​പ്പി​ച്ച് റെ​യ​ർ എ​ർ​ത്ത് കോ​റി​ഡോ​ർ പ്ര​ഖ്യാ​പി​ക്ക​ണം. ഇ​തി​നാ​യി 1000 കോ​ടി രൂ​പ നീ​ക്കി​വെ​ക്ക​ണം.

* ഇ-​കൊ​മേ​ഴ്സ് ഇ​ട​പാ​ടു​ക​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം കൊ​ണ്ടു​വ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgetKN Balagopalnirmala seetharamanKerala
News Summary - Central Budget tomorrow; Kerala with expectations
Next Story