കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി; 1957 കോടി രൂപ നിർമാണ ചെലവ്
text_fieldsന്യൂഡൽഹി: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 11 കിലോമീറ്റർ നീളവും 11 സ്റ്റേഷനുകളുമുള്ള പാതക്ക് 1957 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്.
നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്കിലേക്കാണ് രണ്ടാം ഘട്ടം. സീ പോർട്ട്-എയർപോർട്ട് റോഡ് വീതികൂട്ടുന്നതടക്കം രണ്ടാം ഘട്ടത്തിന്റെ തയാറെടുപ്പു ജോലികൾ പുരോഗമിക്കുന്നതായി മന്ത്രിസഭ വിലയിരുത്തി. ആലുവയിൽനിന്ന് പേട്ട വരെയുള്ള ആദ്യഘട്ടം 25.6 കിലോമീറ്ററിൽ 22 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നതാണ്.
5181.79 കോടി രൂപ ചെലവിട്ട ഒന്നാംഘട്ടം പൂർണമായും പ്രവർത്തനക്ഷമമായി. പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള 1.80 കിലോമീറ്റർ ഒന്നാം ഘട്ടം-എ പദ്ധതിയായി 710.93 കോടി രൂപ ചെലവിൽ പൂർത്തിയാക്കിവരുന്നു.

