വയനാട് പുനർനിർമാണം; കേരളത്തിന് 260.56 കോടി സഹായമനുവദിച്ച് കേന്ദ്രം, അസമിന് 1270.788 കോടി
text_fieldsവയനാട് ദുരന്തസമയത്തെ ദൃശ്യം
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായധനം അനുവദിച്ച് കേന്ദ്രം. 260.56 കോടി രൂപയാണ് അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതിയുടേതാണ് നടപടി.
വയനാട് പുനർനിർമ്മാണത്തിനായി വിദഗ്ദ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2221 കോടി രൂപയാണ് കേരളം അവശ്യപ്പെട്ടത്. ഇത് അനുഭാവപൂർവ്വം പരിഗണിക്കാമെന്നായിരുന്നു കേന്ദ്രം ആദ്യഘട്ട ചർച്ചകളിൽ അറിയിച്ചിരുന്നത്. സമാന ആവശ്യം അന്തിഘട്ട ചർച്ചയിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ചീഫ് സെക്രട്ടറി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, 260.56 കോടി രൂപ കേന്ദ്രം വയനാടിനായി അനുവദിച്ചിരിക്കുന്നത്.
അതേസമയം, പ്രളയ ദുരന്തം നേരിട്ട അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. ഒമ്പത് സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. തിരുവനന്തപുരം അടക്കം രാജ്യത്തെ 11 നഗരങ്ങളിൽ അർബൻ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പ്രോഗ്രാം പ്രകാരം 2444.42 കോടിയും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

