Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ബി. അശോകിനെ...

ഡോ. ബി. അശോകിനെ സ്ഥലംമാറ്റിയത് വീണ്ടും സ്റ്റേ ചെയ്ത് സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ; കൃഷി വകുപ്പിൽ തുടരാൻ നിർദേശം

text_fields
bookmark_border
DR B Asok
cancel
camera_alt

ഡോ. ബി. അശോക്

Listen to this Article

കൊച്ചി: ഡോ. ​ബി. അ​ശോ​കി​നെ വീ​ണ്ടും സ്ഥ​ലംമാ​റ്റിയ കേരള സ​ർ​ക്കാ​ർ നടപടി സ്റ്റേ ചെയ്ത് സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ. കൃ​ഷി വ​കു​പ്പി​ൽ​ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പി​​ലേ​ക്ക് (പി ​ആ​ൻ​ഡ് എ.​ആ​ർ.​ഡി) മാ​റ്റി​യ​ നടപടിയാണ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ചെയ്തത്. കൃ​ഷി വ​കു​പ്പ് പ്രിസിപ്പൽ സെക്രട്ടറി പദവിയിൽ തുടരാൻ അശോകിനോട് ട്രൈ​ബ്യൂ​ണ​ൽ നിർദേശിച്ചു.

ട്രൈ​ബ്യൂ​ണ​ൽ കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ചൊ​വ്വാ​ഴ്ച രാത്രിയാണ് ബി. അശോകിനെ രണ്ടാം വട്ടവും സർക്കാർ സ്ഥലം മാ​റ്റിയത്. ഇത് ചോദ്യം ചെയ്താണ് കൊച്ചിയിലെ സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലിനെ ബി. അശോക് വീണ്ടും സമീപിച്ചത്. കേസ് സെപ്റ്റംബർ 23ന് വീണ്ടും ട്രൈ​ബ്യൂ​ണൽ പരിഗണിക്കും.

അ​ശോ​കി​നെ കെ.​ടി.​ഡി.​എ​ഫ്.​സി ചെ​യ​ർ​മാ​നാ​യി ആ​ഗ​സ്റ്റ്​ 30ന്​ ​നി​യ​മി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ നേരത്തെ സ്റ്റേ ​ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കൃ​ഷി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ശോ​കി​ന് തു​ട​രാ​മെ​ന്നി​രി​ക്കെ​യാ​ണ് പി ​ആ​ൻ​ഡ്​ എ.​ആ​ർ.​ഡി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

കേ​ര പ​ദ്ധ​തി വാ​ർ​ത്ത ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കൃ​ഷി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ബി. ​അ​ശോ​കി​നെ മാ​റ്റി​യ​ത്. നേ​ര​ത്തെ, ഡെ​പ്യൂ​ട്ടേ​ഷ​ൻ ത​സ്തി​ക​യാ​യ ത​ദ്ദേ​ശ ഭ​ര​ണ പ​രി​ഷ്ക​ര​ണ ക​മീ​ഷ​ണ​ർ പ​ദ​വി ന​ൽ​കി​യ​ത് ബി. ​അ​ശോ​ക് ചോ​ദ്യം ചെ​യ്തി​രു​ന്നു. സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovttransferDr B AshokLatest News
News Summary - Central Administrative Tribunal stays transfer of Dr. B. Asok again
Next Story