Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന് കേന്ദ്രത്തി​െൻറ 3048 കോടി രൂപയുടെ ദുരിതാശ്വാസം

text_fields
bookmark_border
കേരളത്തിന് കേന്ദ്രത്തി​െൻറ 3048 കോടി രൂപയുടെ ദുരിതാശ്വാസം
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കേരളത്തിന് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 3048.39 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ സഹായം നൽകും. നേരത്തേ നൽകിയ 600 കോടിക്ക് പുറമേയാകും പുതിയ സഹായം.

കേരളം, ആന്ധ്ര പ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തി​​​െൻറ ആഘാതം വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങി​​​െൻറ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാന​ം​. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹൻ സിങ് എന്നിവരും യോഗത്തിൽ പ​െങ്കടുത്തു.

സംസ്ഥാനങ്ങൾ നൽകിയ അപേക്ഷ കൂടി പരിഗണിച്ചാണ് തുക അനുവദിച്ചത്. 5000 കോടി രൂപയുടെ സഹായമായിരുന്നു കേരളം ആവശ്യപ്പെട്ടത്. ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും നാഗാലാൻഡിന് 131.16 കോടി രൂപയും നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - center will give 3048 crore to kerala for flood relief -kerala news
Next Story