Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിലേക്ക്​ വിദേശ...

കണ്ണൂരിലേക്ക്​ വിദേശ വിമാനക്കമ്പനികൾക്ക്​ കേന്ദ്രം അനുമതി നിഷേധിച്ചു

text_fields
bookmark_border
kannur airport
cancel

ന്യൂഡൽഹി: വിദേശ വിമാനക്കമ്പനികൾക്ക്​ കണ്ണൂരിലേക്ക്​ സർവിസ്​ നടത്താൻ അനുമതി നൽകണമെന്ന കേരളത്തി​െൻറ ആവശ്യത്തിന്​ കേന്ദ്രത്തി​െൻറ ചുവപ്പുകൊടി. പ്രമുഖ വിമാനത്താവളങ്ങൾക്ക്​ നൽകുന്ന ഇൗ പരിഗണന കണ്ണൂരി​ന്​ നൽകാനാവില്ലെന്ന നിലപാട്​ വ്യോമയാന മന്ത്രാലയം ബന്ധപ്പെട്ടവരെ അറിയിച്ചു. വിദേശയാത്ര എളുപ്പത്തിലാക്കുന്ന വിധം കണക്​ടഡ്​ ഫ്ലൈറ്റുകൾ കൂടുതലായി അനുവദിക്കുന്നത്​ പരിഗണിക്കും.

വിദേശ വിമാനങ്ങൾ സർവിസ്​ നടത്തുന്ന വിമാനത്താവളങ്ങൾ 'പോയൻറ്​ ഓഫ്​ കോൾ' ആയിട്ടാണ്​ അറിയപ്പെടുന്നത്​. ഈ പരിഗണന നൽകുക വഴി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ വിദേശയാത്ര കൂടുതൽ എളുപ്പമാകും. ടിക്കറ്റ്​ നിരക്ക്​ കുറയും. എന്നാൽ പ്രമുഖ വിമാനത്താവളങ്ങൾക്ക്​ മാത്രമാണ്​ ഈ പദവി അനുവദിക്കുന്നത്​. അത്തരം വിമാനത്താവളങ്ങളിലേക്ക്​ 'ഉഡാൻ' പദ്ധതി വഴിയും മറ്റുമായി ആഭ്യന്തര സർവിസുകൾ കൂടുതലായി നടത്തുക എന്നതാണ്​ കേന്ദ്രത്തി​െൻറ നയം.

ആഭ്യന്തര വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ്​ ഇതി​െൻറ ലക്ഷ്യം. കണ്ണൂരിൽ വിദേശയാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച്​ ഇന്ത്യൻ വിമാന ക്കമ്പനികളുടെ സർവിസ്​ കൂട്ടാമെന്ന്​ ഉദ്യോഗസ്​ഥ ചർച്ചയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഗൾഫ്​ യാത്രികരുടെ എണ്ണം പരിഗണിച്ച്​ എമിറേറ്റ്​സ്​, ഇത്തിഹാദ്​ തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക്​ സർവിസ്​ നടത്താൻ അനുവദിക്കണമെന്നാണ്​ കേരളം ആവശ്യപ്പെട്ടത്​. വിദേശ വിമാനക്കമ്പനികൾ സർവിസ്​ തുടങ്ങു​​​മ്പോൾ മത്സരം വർധിച്ച്​ നിരക്ക്​ കുറയും. വിദേശത്തേക്ക്​ പോകുന്നവർക്കും വരുന്നവർക്കും കണക്​ഷൻ വിമാനങ്ങൾ കൂടുതലായി കിട്ടുകയും ചെയ്യും. എന്നാൽ കേന്ദ്ര നിലപാടു മൂലം അന്താരാഷ്​ട്ര വിമാന ഭൂപടത്തിൽ കണ്ണൂർ പോയൻറ്​ ഓഫ്​ കോൾ പട്ടികയിൽ വരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Airport
News Summary - Center denies permission to foreign airlines to Kannur airport
Next Story