Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎച്ച്​.എൽ.എൽ...

എച്ച്​.എൽ.എൽ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന്​ തടയിട്ട്​ കേന്ദ്രം; സ്ഥാപനം സ്വകാര്യമേഖലയിലേക്ക്​

text_fields
bookmark_border
എച്ച്​.എൽ.എൽ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന്​ തടയിട്ട്​ കേന്ദ്രം; സ്ഥാപനം സ്വകാര്യമേഖലയിലേക്ക്​
cancel

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ എച്ച്​.എൽ.എൽ ലേലത്തിൽ പ​ങ്കെടുക്കാൻ കേരള സർക്കാറിന്​ അനുമതിയില്ല. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിന്​ നൽകിയ കത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. പൊതുമേഖല സ്ഥാപനത്തിനും ലേലത്തിൽ പ​​ങ്കെടുക്കാൻ അനുമതിയില്ല. ഇതോടെ എച്ച്​.എൽ.എൽ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന്​ തിരിച്ചടിയേറ്റു.

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽകരണ നയത്തിന്റെ ഭാ​ഗമായി എച്ച്.എൽ. എൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാവുകയും അതിനായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തത്​.

കേന്ദ്ര സർക്കാരിന്റെ ലേല നടപടികളിൽ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hll lifecare
News Summary - Center blocks state government move to take over HLL; Institution to the private sector
Next Story