Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഡ്മിനിസ്ട്രേറ്റിവ്...

അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗം സെൻകുമാറി​െൻറ നിയമനം കേന്ദ്രം താൽക്കാലികമായി തടഞ്ഞു

text_fields
bookmark_border
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗം സെൻകുമാറി​െൻറ നിയമനം കേന്ദ്രം താൽക്കാലികമായി തടഞ്ഞു
cancel

തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാറി​​െൻറ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായുള്ള  നിയമനം കേന്ദ്ര സർക്കാർ താൽക്കാലികമായി തടഞ്ഞു. അതേസമയം, സർക്കാർ ശിപാർശ ചെയ്​ത വി. സോമസുന്ദരത്തി​​െൻറ നിയമനം കേന്ദ്രം അംഗീകരിച്ചു. സെൻകുമാറിനെതിരായ കേസുകളിൽ തീര്‍പ്പായ ശേഷം  നിയമനകാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് നിലപാടെടുത്തത്​ അംഗീകരിച്ചാണ്​ നിയമനം തടഞ്ഞത്​. ഇൗ വിവരം  കേന്ദ്ര പേഴ്സനൽ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന്​ കത്തയച്ചത്. കേസുകള്‍ തീര്‍പ്പായ ശേഷം ഉചിതമായ സമയത്ത് ശിപാര്‍ശ വീണ്ടും നല്‍കിയാല്‍ മതിയെന്ന് കത്തില്‍ പറയുന്നു. ​സെൻകുമാറി​​െൻറ നിയമന വിഷയത്തിൽ സംസ്ഥാന സർക്കാറും വിയോജിപ്പ്​ കേന്ദ്രത്തെ അറിയിച്ചിരുന്നു. 

സെൻകുമാറിനെയും സോമസുന്ദരത്തെയും ട്രൈബ്യൂണൽ അംഗങ്ങളാക്കാനുള്ള ​െതരഞ്ഞെടുപ്പ്​ സമിതിയുടെ ശിപാർശ ജൂൺ 28നാണ്​  സംസ്ഥാന സർക്കാർ കേന്ദ്രത്തിന്​ കൈമാറിയത്. എന്നാൽ, അതോടൊപ്പം പട്ടികയിൽനിന്ന്​ നിയമനം നടത്തരുതെന്നും സെൻകുമാർ പലവിധ ​അന്വേഷണങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ അംഗങ്ങളുടെ പുതിയ ​െതരഞ്ഞെടുപ്പിന് അനുമതി വേണമെന്നും പ്രത്യേക കുറിപ്പും സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. എന്നാൽ, ഹൈകോടതി ഉത്തരവി​​െൻറ അടിസ്ഥാനത്തിൽ ആഗസ്​റ്റ്​​ 30ന് ഇരുവരുടെയും പേരുകൾ കേന്ദ്ര സർക്കാർ സുപ്രീംകോടതി ചീഫ് ജസ്​റ്റിസി​​െൻറ പരിഗണനക്ക്​ കൈമാറുകയായിരുന്നു. എന്നാൽ, സോമസുന്ദരത്തി​​െൻറ പേര്​ അംഗീകരിച്ച ചീഫ് ജസ്​റ്റിസ്​  സെൻകുമാറി​​െൻറ പേരിലുള്ള കേസുകളും പരാതികളും തീർപ്പായ ശേഷം ശിപാർശ വീണ്ടും നൽകാനുള്ള നിർദേശമാണ്​ നൽകിയത്​.  അതിനാൽ അപ്പോൾ മാത്രം  സെൻകുമാറി​​െൻറ പേര് അംഗമായി ശിപാർശ ചെയ്താൽ മതിയെന്ന്​ കേന്ദ്ര പേഴ്സനൽ മന്ത്രാലയം ജോയൻറ്​ സെക്രട്ടറി കെ. ശ്രീനിവാസ് സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക്​ അയച്ച കത്തിൽ വ്യക്തമാക്കി​.  

അവധിയിൽ കഴിയുമ്പോൾ വ്യാജ മെഡിക്കൽ രേഖ ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചു, സാമുദായിക സൗഹാർദം തകർക്കുന്നതരത്തി​െല പ്രസ്താവന നടത്തി, കെ.ടി.ഡി.എഫ്.സി  ചെയർമാനായിരിക്കെ അനധികൃതമായി വായ്പകൾ അനുവദിച്ചു തുടങ്ങിയ ആരോപണവും കേസുകളുമാണ്​ സെൻകുമാറിനെതിരെ നിലവിലുള്ളത്​.  നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചില  വെളിപ്പെടുത്തലുകള്‍ നടത്തിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പി ബി. സന്ധ്യ റിപ്പോര്‍ട്ട് നല്‍കിയതും സെന്‍കുമാറിന് തിരിച്ചടിയായിരുന്നു. കേസുകൾ അന്യായമാണെന്ന്​ ചൂണ്ടിക്കാട്ടിയുള്ള സെൻകുമാറി​​െൻറ ഹരജി ഹൈകോടതിയുടെ പരിഗണനയിലുമാണ്. ഇൗ സർക്കാർ അധികാരത്തിലെത്തിയ ഉടൻ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന്​ മാറ്റി ലോക്​നാഥ്​ ബെഹ്​റയെ ചുമതലയേൽപിച്ചു. അതിനെ ചോദ്യം ചെയ്​ത്​ സുപ്രീംകോടതി വരെ പോയി വീണ്ടും ഡി.ജി.പി കസേരയിൽ അദ്ദേഹം മടങ്ങിയെത്തി ത​​െൻറ കാലാവധി തികക്കുകയായിരുന്നു. എന്നാൽ, നിയമനകാര്യത്തില്‍ സംസ്ഥാനത്തി​​െൻറയോ കേന്ദ്രത്തി​​െൻറയോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. 

 

  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscatT. P Senkumarmalaylaam news
News Summary - Center blocked Senakumar's appointment cat-Kerala news
Next Story