Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻസസ് 2027: ‘സെൽഫ്...

സെൻസസ് 2027: ‘സെൽഫ് എന്യൂമറേഷൻ’ അടുത്തയാഴ്ച മുതൽ, അവസാന തീയതി ജൂൺ 30

text_fields
bookmark_border
സെൻസസ് 2027: ‘സെൽഫ് എന്യൂമറേഷൻ’ അടുത്തയാഴ്ച മുതൽ, അവസാന തീയതി ജൂൺ 30
cancel

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​സ​സ് 2027ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ടും​ബ വി​വ​ര​ങ്ങ​ൾ സ്വ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ‘സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ’ സൗ​ക​ര്യം ജൂ​ൺ 16 മു​ത​ൽ 30 വ​രെ ല​ഭ്യ​മാ​കും.

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ന്നെ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള സെ​ൻ​സ​സ് ന​ട​പ​ടി​ക്ര​മ​ത്തി​ൽ, ഒ​ന്നാം ഘ​ട്ട​ത്തി​ൽ വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ സെ​ൻ​സ​സു​മാ​ണ് ന​ട​ത്തു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ്.

സം​സ്ഥാ​ന​ത്ത് 2026 ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ജൂ​ലൈ 30 വ​രെ​യാ​ണ് ഒ​ന്നാം​ഘ​ട്ട സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക. ഈ ​ഘ​ട്ട​ത്തി​ൽ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ ഓ​രോ ‘വീ​ടു​പ​ട്ടി​ക ബ്ലോ​ക്കി’​ലെ​യും കെ​ട്ടി​ട​ങ്ങ​ളും പ്ര​ധാ​ന ലാ​ൻ​ഡ്മാ​ർ​ക്കു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ലേ​ഔ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ക​യും, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്യും.

ഒ​രു വീ​ടു​പ​ട്ടി​ക ബ്ലോ​ക്ക് എ​ന്ന​ത് 700 മു​ത​ൽ 800 വ​രെ ജ​ന​സം​ഖ്യ​യു​ള്ള പ​ഞ്ചാ​യ​ത്ത് അ​ല്ലെ​ങ്കി​ൽ മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​ണ്. വ​രി​ന​മ്പ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 34 ചോ​ദ്യ​ങ്ങ​ളാ​ണ് ഒ​ന്നാം ഘ​ട്ട സെ​ൻ​സ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ കു​ടും​ബ​നാ​ഥ​നോ പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കോ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം.

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ചെ​യ്യു​ന്ന വി​ധം

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ ആ​ദ്യം https://se.census.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് സം​സ്ഥാ​നം തെ​ര​ഞ്ഞെ​ടു​ക്ക​ണം. അ​ടു​ത്ത സ്‌​ക്രീ​നി​ൽ കു​ടും​ബ​നാ​ഥ​ന്‍റെ പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കു​ന്ന ഒ.​ടി.​പി ന​ൽ​കി സ്ഥി​രീ​ക​രി​ക്ക​ണം. തു​ട​ർ​ന്ന് ജി​ല്ല​യു​ടെ പേ​രും വീ​ടു​ള്ള സ്ഥ​ല​വും ന​ൽ​കി, മാ​പ്പി​ൽ സ്വ​ന്തം വീ​ട് ക​ണ്ടെ​ത്തി ‘റെ​ഡ് മാ​ർ​ക്ക​ർ’ അ​തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച് ലൊ​ക്കേ​ഷ​ൻ സേ​വ് ചെ​യ്യ​ണം. ലൊ​ക്കേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ച ശേ​ഷം സ്‌​ക്രീ​നി​ൽ വ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി സ​ബ്മി​റ്റ് ചെ​യ്യാം.

അ​തി​നു​ശേ​ഷം 11 അ​ക്ക​ങ്ങ​ളു​ള്ള ഒ​രു എ​സ്.​ഇ ഐ​ഡി എ​സ്.​എം.​എ​സ് വ​ഴി​യും ഇ-​മെ​യി​ൽ വ​ഴി​യും ല​ഭ്യ​മാ​കും. എ​ന്യൂ​മ​റേ​റ്റ​ർ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന സ​മ​യ​ത്ത് ഈ ​ഐ​ഡി അ​വ​ർ​ക്ക് കൈ​മാ​റ​ണം. കെ​ട്ടി​ട ന​മ്പ​ർ, സെ​ൻ​സ​സ് വീ​ട്ടു ന​മ്പ​ർ, വീ​ടി​ന്റെ ഉ​പ​യോ​ഗം, കു​ടും​ബ​ന മ്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നി​ൽ ന​ൽ​കേ​ണ്ട​തി​ല്ല. ഈ ​വി​വ​ര​ങ്ങ​ൾ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ നേ​രി​ട്ടെ​ത്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക. എ​ന്തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​നു​ണ്ടെ​ങ്കി​ൽ എ​ന്യൂ​മ​റേ​റ്റ​ർ വീ​ട്ടി​ൽ വ​രു​മ്പോ​ൾ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusmobile phoneselfOnline PortalEnumeration
News Summary - Census 2027: ‘Self-enumeration’ to begin next week, deadline June 30
Next Story