കാർഷിക സെൻസസ് : എന്യൂമറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിന് അനുമതി
text_fieldsകോഴിക്കോട്: പതിനൊന്നാമത് കാർഷിക സെൻസസിന് എന്യൂമറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിന് അനുമതി നൽകി ഉത്തരവ്. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് 19,489 തദ്ദേശ സ്വയംഭരണ വാർഡുകളിലെ എല്ലാം കെട്ടിടങ്ങളും സന്ദർശിച്ച് വിവരശേഖരണം നടത്തി കേന്ദ്ര സർക്കാർ നൽകുന്ന സോഫ്റ്റ് വെയറിൽ ഡാറ്റാ എൻട്രി നടത്തണമെന്നാണ് നിർദേശം. .
അതിനായി സ്മാർട്ട് ഫോൺ സ്വന്തമായുള്ള 6,500 എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കും. മൂന്ന് മാസ കാലമുള്ള സർവേക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ച് ഒരു വാർഡിന് പരമാവധി 4,600 രൂപ ഓണറേറിയമായി നൽകും.
പത്രത്തിൽ പരസ്യം നൽകി താൽക്കാലികമായി തെരഞ്ഞെടുത്ത് ഒന്നാംഘട്ട സർവേ നടത്തും. ഇതിനായി ജില്ലകളിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ എംപ്ലോയിമെന്റ് ഓഫിസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരയോ അവരുടെ പ്രതിനിധികളെയോ ഉൾപ്പെടുത്തി ഇന്റർവ്യൂ ബോർഡ് രൂപീകരിക്കുന്നതിന് അനുമതി നൽകിയാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

