സെൻസസ്: നോഡൽ ചുമതല പൊതുഭരണവകുപ്പിന്
text_fieldsതിരുവനന്തപുരം: പൊതുഭരണ വകുപ്പ് സെൻസസിന്റെ സംസ്ഥാനത്തെ നോഡൽ വകുപ്പായും പ്രവർത്തിക്കും. വകുപ്പ് സെക്രട്ടറി കെ. ബിജുവാണ് സംസ്ഥാന നോഡൽ ഓഫിസർ. ജില്ല കലക്ടർമാർ അതാത് ജില്ലകളിലെ പ്രിൻസിപ്പൽ സെൻസസ് ഓഫിസർമാരാണ്. സെൻസസിന് മുന്നോടിയായി പ്രിൻസിപ്പൽ സെൻസസ് ഓഫിസർമാരുടെ സംസ്ഥാനതല കോൺഫറൻസ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ നടന്നു.
സെൻസസ് രണ്ടു ഘട്ടങ്ങളിലായി ഡിജിറ്റൽ രീതിയിലാണ് ക്രമീകരിച്ചത്. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിങ്ങും ഹൗസിങ് സെൻസസും ജൂലൈ ഒന്ന് മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 15 ദിവസത്തേക്ക് സെൽഫ് എന്യൂമറേഷൻ ആരംഭിക്കും. സ്വന്തമായി വിവരങ്ങൾ പൊതുജനത്തിന് ആപ് വഴി സമർപ്പിക്കാം.
രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും. ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർ മൊബൈൽ ആപ്പിലൂടെയാണ് വിവരശേഖരണം നടത്തുക. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട 33 ചോദ്യങ്ങളടങ്ങിയ വിവരശേഖരണമാണ് ആദ്യഘട്ടത്തിൽ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

