സെൻസസ് ഡ്യൂട്ടിക്ക് സറണ്ടർ ആനുകൂല്യം; തിരിച്ചുപിടിച്ച തുക നൽകാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: അവധിക്കാലത്ത് സെൻസസ് ജോലി ചെയ്ത സ്കൂൾ അധ്യാപകർക്ക് ആർജിതാവധി സറണ്ടർ ചെയ്ത് ലഭിച്ചതിൽ തിരിച്ചടച്ച 16 ദിവസത്തെ തുക തിരികെ നൽകാനുള്ള ഉത്തരവ് അർഹരായ എല്ലാവർക്കും ബാധമാക്കി. നേരത്തേ കോടതിയെ സമീപിച്ചവർക്ക് തുക തിരികെ നൽകാനായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
2010-2011 വർഷത്തിലെ സെൻസസ് ഡ്യൂട്ടി ചെയ്ത അധ്യാപകരിൽനിന്നാണ് ആർജിതാവധി ഇനത്തിൽ ലഭിച്ച തുകയിൽ 16 ദിവസത്തെ തുക തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിരുന്നത്. അധ്യാപകർ ഇതിനെതിരെ കോടതിയെ സമീപിക്കുകയും ആറു മാസത്തിനകം തുക തിരിച്ചുനൽകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. വർഷങ്ങൾക്കു മുമ്പ് നൽകിക്കഴിഞ്ഞ ആനുകൂല്യമായതിനാലും തിരിച്ചുപിടിച്ച തുക അനുവദിക്കുന്നതുകൊണ്ട് അധിക ബാധ്യത ഉണ്ടാവുന്നില്ല എന്നതും പരിഗണിച്ചുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 24 ദിവസത്തെ സറണ്ടർ ആനുകൂല്യം അനുവദിച്ചതിൽ 16 ദിവസത്തേതാണ് തിരിച്ചുപിടിക്കാൻ നേരത്തേ ഉത്തരവിറങ്ങിയിരുന്നത്. ഇത് അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

