Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൻസസ്: സമുദായ പേരുകളുടെ ശരിയായ സ്പെല്ലിംഗ് പറയണം; കേരളത്തിൽ പ്രത്യേക സെൻസസ് നടത്തണമെന്നും ശ്രീനാരായണ മാനവധർമം ട്രസ്റ്റ് യോഗം

text_fields
bookmark_border
Dr G Mohan Gopal speaking at the SC, ST, OBC community organisations meeting organised by Sreenarayana Manavadharmam Trust in Thiruvananthapuram.
cancel
camera_alt

ഡോ. ജി. മോഹൻ ഗോപാൽ സംസാരിക്കുന്നു


തിരുവനന്തപുരം: ദേശീയ സെൻസസിൽ സമുദായങ്ങളുടെ പട്ടിക മുൻകൂട്ടി നൽകാതിരിക്കുകയും ഡിജിറ്റൽ ആപ്പിൽ 'ഡ്രോപ്പ് ഡൗൺ മെനു' ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഓരോ സമുദായാംഗങ്ങളും തങ്ങളുടെ സമുദായപ്പേര് സർക്കാർ അംഗീകൃത ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കൃത്യമായ സ്പെല്ലിംഗിൽ തന്നെ സെൻസസ് ഉദ്യോഗസ്ഥരോട് പറയാൻ തയ്യാറാകണമെന്ന് ആവശ്യം. ശ്രീനാരായണ മാനവധർമം ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച എസ്.സി, എസ്.ടി, ഒ.ബി.സി സമുദായ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഈ നിർണായക ആഹ്വാനമുണ്ടായത്. സെൻസസിലെ സമുദായ അട്ടിമറി തടയാൻ ഇനി ഈയൊരു മാർഗം മാത്രമേ മുന്നിലുള്ളൂവെന്ന് യോഗം വിലയിരുത്തി. എല്ലാ സമുദായ സംഘടനകളും അംഗീകൃത സമുദായ പട്ടിക തങ്ങളുടെ അംഗങ്ങളിൽ എത്തിക്കാനും കൃത്യമായ സ്പെല്ലിംഗ് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്താനും അടിയന്തരമായി ശ്രമിക്കണം. കൂടാതെ, കേന്ദ്ര സെൻസസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേരളത്തിൽ പ്രത്യേക സെൻസസ് നടത്തുവാൻ തയ്യാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. ജി. മോഹൻ ഗോപാൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. മാനവധർമം ട്രസ്റ്റ് പ്രസിഡന്റ് വി.ആർ. ജോഷി അധ്യക്ഷത വഹിച്ചു. സെൻസസ് വേളയിൽ സമുദായപ്പേരുകളിൽ വരുന്ന ചെറിയ അക്ഷരത്തെറ്റുകൾ പോലും പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യാ കണക്കുകളെ ബാധിക്കുമെന്നും, അത് സംവരണത്തെയും ക്ഷേമപദ്ധതികളെയും അട്ടിമറിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. അതിനാൽ അംഗീകൃത പട്ടികയിലെ പേര് അതേപടി രേഖപ്പെടുത്താൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കണം. ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി ചെയർമാൻ ബി.എസ്. മാവോജി ഐ.എ.എസ് (റിട്ട.), മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. പരീത് ബാവാക്കാരൻ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ തുടങ്ങി വിവിധ സമുദായ സംഘടനാ പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Census: Communities Must State Exact Spelling of Approved Names to Prevent Distortion, Urges Sreenarayana Manavadharmam Trust
Next Story