2021ലെ കാനേഷുമാരിയിൽ ഒ.ബി.സി കണക്കെടുപ്പും
text_fieldsന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) വിവരങ്ങൾ പ്രത്യേകം കണക്കെടുക്കുന്നു. 2021ലെ കാനേഷുമാരിയിൽ ഒ.ബി.സി കണക്കെടുപ്പിന് തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വെളിപ്പെടുത്തി.
അടുത്ത വർഷം പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നീക്കമാണ് കേന്ദ്ര സർക്കാറിേൻറത്. മുമ്പ്, വി.പി. സിങ് സർക്കാർ 27 ശതമാനം ഒ.ബി.സി സംവരണം പ്രഖ്യാപിച്ചപ്പോൾ 1931ലെ കാനേഷുമാരി കണക്കുകളെയാണ് ആശ്രയിച്ചിരുന്നത്. പിന്നീട് 2006ൽ ദേശീയ സാമ്പിൾ സർവേ സമിതി (എൻ.എസ്.എസ്.ഒ) നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 41 ശതമാനം ഒ.ബി.സി ആണെന്ന് കണ്ടെത്തിയിരുന്നു. ഗ്രാമീണ മേഖലയിൽ 79,306ഉം നഗര മേഖലയിൽ 45,374ഉം വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവേ അടിസ്ഥാനമാക്കിയായിരുന്നു കണ്ടെത്തൽ.
രാജ്യത്ത് ഒ.ബി.സി വിഭാഗങ്ങളിൽ പലതും വർഷങ്ങളായി പ്രത്യേക കണക്കെടുപ്പ് ആവശ്യപ്പെടുന്നതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇത് രാഷ്ട്രീയമായി ബി.ജെ.പി ഉപയോഗിക്കുമെന്നാണ് വിലയിരുത്തൽ. 2021ലെ കാനേഷുമാരി പൂർത്തിയാക്കി മൂന്നുവർഷംകൊണ്ട് അന്തിമഫലം പുറത്തുവിടാനാകുമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. നിലവിൽ 7-8 വർഷം എടുക്കാറുണ്ട്. സെൻസസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 25 ലക്ഷം പേർക്ക് പരിശീലനം നൽകിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
