Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനം...

വാഹനം ഒാടിക്കുന്നതിനിടെ ഫോൺ സംസാരം:  പൊതുസുരക്ഷക്ക്​ ഭീഷണിയില്ലെങ്കിൽ കേസെടുക്കാനാവില്ല -ഹൈകോടതി

text_fields
bookmark_border
വാഹനം ഒാടിക്കുന്നതിനിടെ ഫോൺ സംസാരം:  പൊതുസുരക്ഷക്ക്​ ഭീഷണിയില്ലെങ്കിൽ കേസെടുക്കാനാവില്ല -ഹൈകോടതി
cancel

കൊച്ചി: പൊതുസുരക്ഷക്ക്​ ഭീഷണിയാവാത്തിടത്തോളം മൊബൈൽ ​േഫാണിൽ സംസാരിച്ച്​​ വാഹനം ഒാടിക്കുന്നവർക്കെതിരെ പൊലീസ്​ ആക്​ടിലെ 118 (ഇ) വകുപ്പ് ചുമത്താനാവില്ലെന്ന്​ ഹൈകോടതി. പൊതുറോഡിലൂടെ ​മൊബൈൽ​േഫാണിൽ സംസാരിച്ച്​ വാഹനമോടിച്ചതിന്​ 118(ഇ) വകുപ്പ് പ്രകാരം കേസെടുത്തത്​ ചോദ്യം ചെയ്​ത്​ എറണാകുളം കാക്കനാട്​ സ്വദേശി എം.ജെ. സന്തോഷ്​ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. 2017 ഏപ്രിൽ 26നാണ്​ ഇയാൾക്കെതിരെ കേസെടുത്തത്​. കേസിൽ കുറ്റപത്രവും നൽകിയിരുന്നു. 

പൊതുജനങ്ങള്‍ക്കും സുരക്ഷക്കും ഭീഷണിയാവുന്ന തരത്തിൽ വാഹനം ഒാടിക്കുന്നതിനുള്ള വകുപ്പ്​ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതി​​​​െൻറ പേരിൽ ചുമത്താനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഇൗ വാദം കോടതി അംഗീകരിച്ചു. ​മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്ന കേസുകളിലെല്ലാം ഇൗ വകുപ്പ്​ ചുമത്താനാവില്ല. പൊതുസുരക്ഷക്ക്​ ഭീഷണിയുണ്ടെന്ന്​ ബോധ്യപ്പെട്ട​ാലേ ഇൗ വകുപ്പ്​​ ചേർക്കാനാകൂ. ശിക്ഷ സംബന്ധിച്ച വകുപ്പുകള്‍ തയാറാക്കുമ്പോള്‍ കൃത്യമായ വ്യാഖ്യാനങ്ങള്‍ വേണമെന്നും അല്ലാത്തപക്ഷം ഇതി​​​​െൻറ ഫലം വിഡ്​ഢിത്തമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചാൽ മോട്ടോര്‍ വാഹന നിയമത്തിലെ 184ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279ാം വകുപ്പും ബാധകമാണെങ്കിലും 118(ഇ) വകുപ്പ് ഈ കേസില്‍ നിലനില്‍ക്കില്ല. ഫോണില്‍ സംസാരിച്ച്​ വാഹനമോടിക്കുന്നത് അപകടത്തിന് കാരണമാവുമെന്ന് സര്‍ക്കാര്‍ വാദി​ച്ചെങ്കിലും അപകടമുണ്ടാവുമെന്ന് പറഞ്ഞ് ബാധകമല്ലാത്ത നിയമവും വകുപ്പും ചുമത്താനാവില്ലെന്ന്​ കോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDrivingmalayalam newscell phone use
News Summary - cell phone use while driving- kerala news
Next Story