Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ വോട്ടിങ്...

കണ്ണൂരിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണമെന്ന് റിട്ടേണിങ്ങ് ഓഫീസർ

text_fields
bookmark_border
കണ്ണൂരിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണമെന്ന് റിട്ടേണിങ്ങ് ഓഫീസർ
cancel

കണ്ണൂർ: കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എം) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണമെന്ന് റിട്ടേണിങ്ങ് ഓഫീസർ. ഹാർഡ് ഡിസ്കിലെ സ്റ്റോറേജ് തീരാറായതാണ് മാറ്റാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ധർമ്മടം ബ്രണ്ണൻ കോളേജിലെ സ്ട്രോങ് റൂമിന് മുന്നിലുള്ള ക്യാമറകളുടെ ഹാർഡ് ഡിസ്ക് മാറ്റണമെന്നാണ് പറയുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹാർഡ് ഡിസ്ക് മാറ്റുന്ന നടപടികൾ അറീക്കാൻ സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ വിളിപ്പിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVThalasserykoothuparambaEVMstrong roomKerala Assembly Election 2026
News Summary - CCTV Hard Disk Replacement at Kannur Strong Room Sparks Political Tension Ahead of Counting
Next Story