Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂർ വധം: പ്രതികൾ...

മൻസൂർ വധം: പ്രതികൾ ഒത്തുചേരുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്, രാത്രി 8 മണി വരെ ഗൂഢാലോചന; 8.13ന്​ കൊലപ്പെടുത്തി VIDEO

text_fields
bookmark_border
മൻസൂർ വധം: പ്രതികൾ ഒത്തുചേരുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്, രാത്രി 8 മണി വരെ ഗൂഢാലോചന; 8.13ന്​ കൊലപ്പെടുത്തി VIDEO
cancel

കണ്ണൂർ: മുസ്​ലിംലീഗ്​ പ്രവർത്തകൻ പാനൂരിലെ മൻസൂറിനെ വധിക്കുന്നതിന്​ മുമ്പ്​ പ്രതികൾ ഒത്തുകൂടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്​. മുക്കിൽ പീടികയിലെ മൻസൂറിന്‍റെ വീട്ടിൽ നിന്ന്​ ഏതാനും മീറ്ററുകൾ അകലെയുള്ള സ്​ഥലത്താണ്​ സി.പി.എം പ്രാദേശിക നേതാവും ശ്രീരാഗ്​ ഉൾപ്പെടെ നാല്​ പ്രതികളും ഒത്തുകൂടിയത്​. ശ്രീരാഗ്​ ഉൾപ്പെടെയുള്ള പ്രതികളുടെ ദൃശ്യം വിഡിയോയിൽ വ്യക്​തമാണ്​.

പൊലീസ്​ റി​പ്പോർട്ട്​ പ്രകാരം ഏപ്രിൽ ആറിന്​ ചൊവ്വാഴ്ച രാത്രി 8.13നാണ്​ മൻസൂറിനും സഹോദരൻ മുഹ്​സിനും നേ​െര അക്രമം നടന്നത്​. ഇതിന്​ 13 മിനിറ്റ്​ മുമ്പ്​ വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായി. അതിന്​ മുമ്പ്​ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്‍റെ തെളിവും പുറത്തുവന്നു. സംഭവസ്​ഥലത്ത്​നിന്ന്​ അറസ്റ്റിലായ ഒന്നാംപ്രതി ഷിനോസിന്‍റെ മൊബൈൽ ഫോൺ കോൾലിസ്റ്റിൽനിന്നാണ്​ ഇത്​ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്​.

കൊലപാതകം നടന്ന ഉടനെ തന്നെ മൻസൂറിന്‍റെ സഹോദരൻ മുഹ്​സിനും നാട്ടുകാരും ചേർന്നാണ്​ ഷിനോസിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ആ സമയത്ത് തന്നെ ഫോൺ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീരാഗ്, ജാബിർ തുടങ്ങിയവർ തുടരെത്തുടരെ വിളിച്ചതായും ഫോണിലെ കോള്‍ലിസ്റ്റില്‍ വ്യക്തമാകുന്നുണ്ട്. മറ്റുചിലരുടെ കോളും ഈ സമയത്ത്​ ഫോണിൽ വന്നിട്ടുണ്ട്​. എന്നാൽ, ഇവർക്ക്​ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന്​ വ്യക്​തമല്ല.

കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽപീടികയിൽ രാത്രി 7.50 മുതലാണ്​ പ്രതികൾ ഒരുമിച്ച് കൂടിയത്. ഇവിടെയുള്ള സി.സി.ടിവി ദൃശ്യങ്ങളാണ്​ മീഡിയവൺ പുറത്തുവിട്ടത്​. ഗൂഢാലോചന നടത്താനും ആയുധങ്ങൾ കൈമാറാനുമാണ്​ ഇവിടെ സംഗമിച്ച​തെന്നാണ്​ സംശയിക്കുന്നത്. ഈ ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കും.

ദൃശ്യങ്ങളില്‍ സ്ഥലത്തെ ഒരു പ്രാദേശിക നേതാവും വരുന്നുണ്ട്. ഇത് ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതിന് ശേഷമാണ് ശ്രീരാഗിന്‍റെ നേതൃത്വത്തില്‍ മൂന്നുപേര്‍ അങ്ങോട്ട് വരുന്നത്. നാലുപേരും കൂടി അകത്തേക്ക് കയറിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ശേഷം പലരും വരികയും പോകുന്നുണ്ട്. ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ്​ സംശയിക്കുന്നത്.

മൻസൂർ വധക്കേസിൽ ഇതുവരെ നാലുപേരാണ്​ അറസ്റ്റിലായത്​. ഒന്നാം പ്രതി ഷിനോസ്​, കൊ​ച്ചി​യ​ങ്ങാ​ടി സ്വ​​ദേ​ശി​ ഒ​ത​യോ​ത്ത്​ അ​നീ​ഷ്​ (35), നാ​ലാം പ്ര​തി ഒാ​ച്ചി​റ പീ​ടി​ക​യി​ൽ നി​ള്ള​യി​ൽ വീ​ട്ടി​ൽ ശ്രീ​രാ​ഗ് (25), ഏ​ഴാം പ്ര​തി ന​ന്നാ​റ​ത്ത്​ പീ​ടി​ക പു​ത്ത​ൻ​പു​ര​യി​ൽ അ​ശ്വ​ന്ത് (29)​ എ​ന്നി​വ​രാണ്​ അറസ്റ്റിലായത്​. നാലുപേരും കൃ​ത്യ​ത്തി​ൽ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ത്ത​വ​രാ​ണ്.

ക്രൈം​ബ്രാ​ഞ്ച്​ െഎ.​ജി ഗോ​പേ​ഷ്​ അ​ഗ​ർ​വാ​ളി​നാ​ണ്​ മേ​ൽ​നോ​ട്ട ചു​മ​ത​ല. ഡി​വൈ.​എ​സ്.​പി വി​ക്ര​മ​നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ. എ​ഫ്.​െ​എ.​ആ​ർ പ്ര​കാ​രം പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള മി​ക്ക​വ​രും സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രു​മാ​ണ്. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ സം​ഗീ​ത്, ശ്രീ​രാ​ഗ്, സു​ഹൈ​ൽ, സ​ജീ​വ​ൻ, അ​ശ്വ​ന്ത്, ശ​ശി, സു​മേ​ഷ്, ജാ​ബി​ർ, ന​സീ​ർ എ​ന്നി​വ​രാ​ണ്​ കേ​സി​ൽ മൂ​ന്നു​ മു​ത​ൽ 11 വ​രെ​യു​ള്ള പ്ര​തി​ക​ൾ. 25 പേ​രു​ള്ള പ്ര​തി​പ്പ​ട്ടി​ക​യി​ൽ 11 പേ​രെ തി​രി​ച്ച​റി​ഞ്ഞ​വ​രും 14 പേ​രെ ക​ണ്ടാ​ല​റി​യു​ന്ന​വ​രും എ​ന്നാ​ണ്​ എ​ഫ്.​െ​എ.​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​റ​സ്​​റ്റി​ലാ​യ അ​നീ​ഷ് ആ​ദ്യ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത വ്യ​ക്തി​യാ​ണ്. ഷി​നോ​സി​െൻറ ഫോ​ൺ കാ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ​കേ​സി​ൽ പ​ങ്ക്​ വ്യ​ക്ത​മാ​യത്​.


Show Full Article
TAGS:Mansoor murder political murder CCTV CPM 
News Summary - CCTV footage of Mansoor murder case
Next Story