സി.സി. നൂറുദ്ദീൻ അസ്ഹരി നിര്യാതനായി
text_fieldsചാലിയം: പ്രമുഖ കർമശാസ്ത്ര പണ്ഡിതനും വിവിധ ഇസ്ലാമിക കലാലയങ്ങളിൽ അധ്യാപകനുമായിരുന്ന സി.സി. നൂറുദ്ദീൻ അസ്ഹരി (79) മണ്ണൂർ വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപം നിര്യാതനായി. ഏതാനും ആഴ്ചകളായി രോഗബാധിതനായിരുന്നു. വെള്ളിയാഴ്ച പുലർ ച്ചയാണ് മരണം.
അരീക്കോട് സുല്ലമുസ്സലാം അറബി കോളജിൽ അഫ്ദലുൽ ഉലമയും എടവണ്ണ ജാമിഅ: നദ്വിയയിൽനിന്ന് ബിരുദാ നന്തര പഠനവും നടത്തിയ നൂറുദ്ദീൻ അസ്ഹരി 1975 ൽ ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ 10 വർഷം ഇസ്ലാമി ക കർമശാസ്ത്ര ശാഖകളായ ഹനഫി-ഷാഫി മദ്ഹബുകളിൽ പഠന ഗവേഷണം നടത്തി അസ്ഹരി ബിരുദം നേടി. അൽ അസ്ഹറിലെ പഠനം ലോകത്തെ പ്രമുഖ പണ്ഡിതന്മാരുമായി അടുപ്പമുണ്ടാക്കാനും അവരെ കേരളത്തിലെ ഇസ്ലാമിക കലാലയങ്ങളുമായി ബന്ധപ്പെടുത്താനും അവസരമൊരു ക്കി.
ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ്, തിരൂർക്കാട് ഇലാഹിയ കോളജ്, ദഅവാ കോളജ്, അൽജാമിഅ: ഇസ്ലാമിയ ശാന്തപുരം തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. വളവന്നൂർ അൻസാർ കോളജ് പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുമുണ്ട്.
ഭാര്യ: സുലൈഖ (കൊടിയത്തൂർ-റിട്ട. അധ്യാപിക). മക്കൾ: ബുഷ്റ, ബഹിയ്യ. മരുമക്കൾ: മുബശ്ശിർ (പൂനൂർ), മുഹമ്മദ് ആഷിഫ് അലി (തിരൂരങ്ങാടി). സഹോദരങ്ങൾ: കുഞ്ഞിമേരിക്കുട്ടി, നഫീസ, റാബിയ, പരേതരായ സി.സി.അബ്ദുൽ ഖാദിർ മൗലവി, ബീവാത്തുമ്മ.വെള്ളിയാഴ്ച വൈകീട്ട് വടക്കുമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അടക്കം പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
സി.സി. നൂറുദ്ദീൻ അസ്ഹരി: ആഘോഷിക്കപ്പെടാതെപോയ പാണ്ഡിത്യം
ചാലിയം: ഈജിപ്തിലെ പ്രസിദ്ധമായ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ 10 വർഷം പഠനവും ഗവേഷണവും നടത്തിയ സി.സി. നൂറുദ്ദീൻ അസ്ഹരിയെന്ന മലയാളി പണ്ഡിതേൻറത് കൊട്ടിഘോഷിക്കപ്പെടാത്ത പാണ്ഡിത്യം. 1975ലാണ് ഉപരിപഠനം മാത്രം ലക്ഷ്യംവെച്ച് നൈലിെൻറ നാട്ടിലെത്തിയത്. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽനിന്ന് അഫ്ദലുൽ ഉലമ ബിരുദം നേടിയശേഷം എടവണ്ണ ജാമിഅ നദ്വിയ്യയിൽ ഉപരിപഠനത്തിന് ചേർന്നു. തുടർന്ന് വളവന്നൂർ അൻസാർ കോളജിൽ പ്രിൻസിപ്പലായിരിക്കേ ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ അധ്യാപകനായെത്തി.
ശാന്തപുരം ഇസ്ലാമിയ കോളജ്, തിരൂർക്കാട് ഇലാഹിയ കോളജ് എന്നിവിടങ്ങളിലും അധ്യാപകനായി. ഇതിനിടെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പേർ പങ്കെടുത്ത പരീക്ഷക്കും കൂടിക്കാഴ്ചക്കും ശേഷം അൽ അസ്ഹറിലേക്കുള്ള ഒരേയൊരു സീറ്റിൽ അവസരം ലഭിച്ചത്. 10 വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം വണ്ടൂർ വനിത ഇസ്ലാമിയ കോളജ്, ദഅ്വ കോളജ്, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ എന്നിവിടങ്ങളിലും അധ്യാപനം തുടർന്നു. ഇസ്ലാമിക കർമശാസ്ത്ര ധാരകളായ ഹനഫി-ശാഫി മദ്ഹബുകളിലൂന്നിയുള്ള അദ്ദേഹത്തിെൻറ ക്ലാസുകൾ വല്ലാത്ത അനുഭൂതിയാണെന്നാണ് നൂറു കണക്കിന് ശിഷ്യരുടെ സാക്ഷ്യം.
നാടായ ചാലിയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ ഫൗസ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാനായിരുന്നു. പ്രമുഖ പ്രഭാഷകനായിരുന്ന പരേതനായ സി.സി. അബ്ദുൽ ഖാദിർ മൗലവി ജ്യേഷ്ഠ സഹോദരനാണ്. ഭാര്യയും രണ്ടു പെൺമക്കളുമാണുള്ളത്.വെള്ളിയാഴ്ച പുലർച്ചെ രണ്ടര മണിയോടെ മരണവാർത്തയറിഞ്ഞ് ഒട്ടേറെ പേർ കടലുണ്ടി മണ്ണൂർ വടക്കുമ്പാട് ജുമാമസ്ജിദിന് സമീപത്തെ വീട്ടിലെത്തി. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കെ.എൻ.എം മർകസുദ്ദഅ്വ വിഭാഗം പ്രസിഡൻറ് സി.പി. ഉമർ സുല്ലമി, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, പി. മുജീബുറഹ്മാൻ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, വി.എം. ഇബ്രാഹിം എന്നിവർ വസതി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
