സി.സി. മുകുന്ദന് ഗീത ഗോപിയുടെ വക്കീൽ നോട്ടീസ്
text_fieldsഅന്തിക്കാട് (തൃശൂർ): നാട്ടിക മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതോടെ വിമർശനം ഉന്നയിച്ച സി.സി. മുകുന്ദൻ എം.എൽ.എക്കെതിരെ മാനനഷ്ടത്തിന് സി.പി.ഐ നേതാവും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ഗീത ഗോപിയുടെ വക്കീൽ നോട്ടീസ്. ഗീത ഗോപിയെ നാട്ടിക മണ്ഡലത്തിൽ സി.പി.ഐ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ പത്ര ദൃശ്യമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങൾ വഴിയും മുകുന്ദൻ അപകീർത്തികരമായ വിധത്തിൽ വ്യക്തിഹത്യ നടത്തിയെന്നാണ് ആക്ഷേപം. ഈ മാസം 16നകം മാധ്യമങ്ങളിലൂടെ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് അഡ്വ. പി. മുഹമ്മദ് ബഷീർ മുഖേന നോട്ടീസ് അയച്ചത്. സി.പി.ഐയുടെയും എൽ.ഡി.എഫിന്റെയും പിന്തുണയോടെയാണ് ഗീത ഗോപി വക്കീൽ നോട്ടീസ് അയച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

