Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.എസ്.ഇ സ്കൂൾ...

സി.ബി.എസ്.ഇ സ്കൂൾ നടപടികൾ: ഇടപെടാൻ പൊതുവിദ്യാഭ്യാസ ഉദ്യോഗസ്​ഥർക്ക്​​ ​അധികാരമില്ല -ഹൈകോടതി

text_fields
bookmark_border
cbse
cancel

കൊ​ച്ചി: സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ ​ൻ കേ​ര​ള വി​ദ്യാ​ഭ്യാ​സ നി​യ​മ​പ്ര​കാ​രം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ ​കീ​ഴി​ൽ നി​യോ​ഗി​ക്ക​പ്പെ ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹൈ​കോ​ട​തി. ക​ട്ട​പ്പ​ന സി​യോ​ൺ പ​ബ്ലി​ക് സ്കൂ​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ അ​ധ്യാ​പ​ക​രെ തി​രി​ച്ചെ​ടു​ക്കാ​ൻ ഇ​ടു​ക്കി ഡി.​ഇ.​ഒ ന​ൽ​കി​യ ഉ​ത്ത​ര​വി​നെ​തി​രെ സ്കൂ​ൾ മാ​നേ​ജ്മ​െൻറും ഡി.​ഇ.​ഒ​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക​രും ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്.

സ​മാ​ന​വി​ഷ​യ​ത്തി​ൽ വ്യ​ത്യ​സ്ത വി​ധി​ക​ൾ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി സിം​ഗി​ൾ ബെ​ഞ്ച് പ​രി​ഗ​ണ​ന​ക്ക​യ​ച്ച വി​ഷ​യ​ത്തി​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, മ​റ്റാ​വ​ശ്യ​ങ്ങ​ൾ തീ​ർ​പ്പാ​ക്കാ​ൻ ഹ​ര​ജി​ക​ൾ സിം​ഗി​ൾ ബെ​ഞ്ചി​​​െൻറ​ത​ന്നെ പ​രി​ഗ​ണ​ന​ക്ക്​ തി​രി​ച്ച​യ​ച്ചു.െക.​ഇ.​ആ​ർ നി​യ​മ​പ്ര​കാ​രം സി.​ബി.​എ​സ്.​ഇ സ്​​കൂ​ളു​ക​ളി​ൽ സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​ള്ള അ​ധി​കാ​രം സം​ബ​ന്ധി​ച്ച്​ 2011ലും 2015 ​ലും വ്യ​ത്യ​സ്ത വി​ധി​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന്​ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ സിം​ഗി​ൾ​ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇൗ ​നി​യ​മ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​ൻ ഹ​ര​ജി​ക​ൾ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്​ ​ൈക​മാ​റു​ക​യാ​യി​രു​ന്നു.

കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ലെ​യും നി​യ​മ​ത്തി​ലെ​യും വ്യ​വ​സ്ഥ​ക​ൾ സി.​ബി.​എ​സ്.​ഇ അ​ഫി​ലി​യേ​ഷ​നു​ള്ള സ്കൂ​ളു​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ വി​ല​യി​രു​ത്ത​ൽ. സി.​ബി.​എ​സ്.​ഇ അ​ധ്യാ​പ​ക​രു​ടെ സ​സ്പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ​ൻ കെ.​ഇ.​ആ​റി​ന്​ കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും ഇ​ത്ത​രം ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കാ​ൻ മാ​നേ​ജ്മ​െൻറി​ന് ബാ​ധ്യ​ത​യി​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsCBSE School
News Summary - CBSE School High Court -Kerala News
Next Story