Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.എസ്.ഇ ഡിജിറ്റൽ...

സി.ബി.എസ്.ഇ ഡിജിറ്റൽ മൂല്യനിർണയത്തിൽ ആശങ്ക; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

text_fields
bookmark_border
സി.ബി.എസ്.ഇ ഡിജിറ്റൽ മൂല്യനിർണയത്തിൽ ആശങ്ക; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കി​ങ് ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ രീ​തി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്ന ആ​ശ​ങ്ക ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന് സി.​പി.​എം രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വ് ജോ​ൺ ബ്രി​ട്ടാ​സ് എം.​പി ക​ത്ത​യ​ച്ചു. പ​രീ​ക്ഷാ പേ​പ്പ​റു​ക​ൾ വ്യ​ക്ത​ത​യി​ല്ലാ​തെ സ്കാ​ൻ ചെ​യ്ത​ത്, മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ പോ​ർ​ട്ട​ലി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ എ​ന്നി​വ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ച്ച​ത്.

ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി സി.​ബി.​എ​സ്.​ഇ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ക്കി​യ സ്കാ​ൻ ചെ​യ്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​ല​തും വ്യ​ക്ത​ത​യി​ല്ലാ​ത്ത​തോ ഭാ​ഗി​ക​മാ​യി വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തോ ആ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് പേ​പ്പ​ർ വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ൽ അ​ത് കൃ​ത്യ​മാ​യ മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നെ ബാ​ധി​ക്കു​മെ​ന്നും ഇ​ത് പ​രീ​ക്ഷാ രീ​തി​യു​ടെ വി​ശ്വാ​സ്യ​ത​യെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

കൃ​ത്യ​മാ​യി എ​ഴു​തി​യി​ട്ടും കു​ട്ടി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ മാ​ർ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. ഉ​പ​രി​പ​ഠ​ന പ്ര​വേ​ശ​ന​ത്തെ​യും സ്കോ​ള​ർ​ഷി​പ്പു​ക​ളെ​യും ഭാ​വി​യെ​ത്ത​ന്നെ​യും ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം വീ​ഴ്ച​ക​ൾ നി​സ്സാ​ര​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEUnion MinisterJohn BrittasdigitalassessmentLetter
News Summary - Concerned about CBSE digital assessment; John Brittas writes to Union Minister
Next Story