Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഐ.പി പീഡനത്തിന്​...

വി.ഐ.പി പീഡനത്തിന്​ തെളിവില്ല; കവിയൂർ കേസിലെ തുടരന്വേഷണ ഉത്തരവ്​ റദ്ദാക്കാൻ സി.ബി.​െഎയുടെ ഹരജി

text_fields
bookmark_border
വി.ഐ.പി പീഡനത്തിന്​ തെളിവില്ല; കവിയൂർ കേസിലെ തുടരന്വേഷണ ഉത്തരവ്​ റദ്ദാക്കാൻ സി.ബി.​െഎയുടെ ഹരജി
cancel

​െകാ​ച്ചി: ക​വി​യൂ​​ർ പീ​ഡ​ന​ക്കേ​സി​ൽ വി.​ഐ.​പി സാ​ന്നി​ധ്യം ഇ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി നാ​ലാ​മ​തും സ​മ​ർ​പ്പി​ച്ച സ​പ്ലി​മെൻറ​റി റി​പ്പോ​ർ​ട്ട്​ ത​ള്ളി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട സി.​ബി.​ഐ കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സി.​ബി.​ഐ ഹൈ​കോ​ട​തി​യി​ൽ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യെ​യും ഭാ​ര്യ​യെ​യും മൂ​ന്ന്​ കു​ട്ടി​ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ട കേ​സി​ൽ ഇ​നി തു​ട​ര​ന്വേ​ഷ​ണ​ത്തി​െൻറ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ന്തി​മ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സി.​ബി.​ഐ ഡെ​പ്യൂ​ട്ടി സ​ൂ​പ്ര​ണ്ടാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നാ​ലാം സ​പ്ലി​മെൻറ​റി റി​പ്പോ​ർ​ട്ട​ട​ക്കം അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ത​ള്ളി 2020 ജ​നു​വ​രി ഒ​ന്നി​ന്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വാ​ണ്​ ഹ​ര​ജി​യി​ൽ​ ചോ​ദ്യം​ചെ​യ്​​തി​രി​ക്കു​ന്ന​ത്​്. രാ​ഷ്​​ട്രീ​യ​ക്കാ​രും പ്ര​മു​ഖ​രും പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന്​ ഈ ​ഹ​ര​ജി​യി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

സാ​ഹ​ച​ര്യ തെ​ളി​വു​ക​​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ത്തി​യ​തെ​ന്ന്​ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് സം​ശ​യ​മു​ന​യി​ലാ​ണെ​ങ്കി​ലും പീ​ഡി​പ്പി​ച്ച​തി​ന്​ തെ​ളി​വു​ക​ളി​ല്ല.

പ്ര​മു​ഖ വ്യ​ക്തി​ക​ൾ പീ​ഡി​പ്പി​െ​ച്ച​ന്ന ആ​രോ​പ​ണ​ത്തി​നും തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​രോ​പ​ണ വി​ധേ​യ​രാ​യ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ദ്യ സ​പ്ലി​മെൻറ​റി റി​പ്പോ​ർ​ട്ടി​ൽ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​​ലും കൂ​ടു​ത​ലൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
TAGS:Kaviyoor case CBI kerala highcourt 
Next Story