Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപയ്യോളി മനോജ്​ വധം:...

പയ്യോളി മനോജ്​ വധം: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
പയ്യോളി മനോജ്​ വധം: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു
cancel

കൊച്ചി: ബി.എം.എസ് നേതാവായിരുന്ന പയ്യോളി താരേമ്മൽ വീട്ടിൽ സി.ടി. മനോജിനെ (35) വീട്ടിൽ കയറി ആക്രമിച്ച്​ കൊലപ്പെട ുത്തിയ കേസിൽ സി.ബി.ഐ കുറ്റപ​ത്രം സമർപ്പിച്ചു. സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി പയ്യോളി കീഴൂർ വള്ളുപ റമ്പിൽ ടി.ചന്ദു മാസ്​റ്റർ എന്ന ടി.ചന്ദു (74), പയ്യോളി ലോക്കൽ സെക്രട്ടറി കീഴൂർ പുതിയവീട്ടിൽ പി.വി. രാമചന്ദ്രൻ (60) എന ്നിവരടക്കം 27 ​പ്രതികൾക്കെതിരെയാണ്​ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ്​ ഡിവൈ.എസ്​.പി അനന്തകൃഷ്​ണൻ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ അന്തിമ റിപ്പോർട്ട്​ സമർപ്പിച്ചത്​.

പൊലീസ്​ അന്വേഷിച്ചപ്പോൾ ഒന്നും രണ്ടും പ്രതികളായി ഉൾപ്പെടുത്തിയിരുന്ന അജിത് കുമാർ, ചൊറിഞ്ചാൽ ജിതേഷ് എന്നിവരെ മാപ്പുസാക്ഷിയാക്കിയാണ്​ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കിയത്​. ആദ്യം കേസിൽ അന്വേഷണം നടത്തിയ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ വകുപ്പുതല നടപടിയും സി.ബി.ഐ കുറ്റപത്രത്തിൽ ശിപാർശ ചെയ്​തിട്ടുണ്ട്​​. കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചിട്ടില്ലാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ പരിശോധനക്കുശേഷമാവും ഇത്​ ഫയലിൽ സ്വീകരിക്കണോ തിരിച്ചയക്കണോ എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കുക. കേസിൽ രണ്ട്​​ പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്​. കൊലപാതകം, അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

2012 ഫെബ്രുവരി 12നാണ് ബി.എം.എസ്​ യൂനിറ്റ് സെക്രട്ടറികൂടിയായ പയ്യോളി ചൊറിഞ്ചയിൽ മനോജ് കൊല്ലപ്പെട്ടത്. ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചെന്നാണ് കേസ്​. അജിത്​ കുമാർ അടക്കം 15 പേർക്കെതിരെയാണ്​ ആദ്യം പൊലീസ്​ കുറ്റപത്രം നൽകിയിരുന്നത്​. എന്നാൽ,​ താൻ ഡമ്മി പ്രതിയാണെന്ന്​​ അജിത്​ കുമാർ പറഞ്ഞതോടെയാണ്​ കേസ്​ വഴിത്തിരിവായത്​.

പയ്യോളി ബ്രാഞ്ച്​ സെക്രട്ടറി തിക്കൊടി പുറകാട്​ പിലാതോട്ടിൽ പി.കെ. കുമാരൻ (54), ലോക്കൽ കമ്മിറ്റി അംഗങ്ങളായ പയ്യോളി ഷോനിനാഥത്തിൽ എൻ.സി. മുസ്​തഫ (48), പയ്യോളം കാവുംപുറത്ത്​ താഴെ കെ.ടി. ലിഗേഷ്​ (39), പ​േയ്യാളി ‘സീസൺ’ ൽ താമസം സി.സുരേഷ്​ ബാബു (55), ഡി.വൈ.എഫ്​.​െഎ മുചുകുന്ന്​ സെക്രട്ടറി കൊയിലാണ്ടി മുചുകുന്ന്​ പുളിയേടത്ത്​ വീട്ടിൽ പി.അനൂപ്​ (29), കൊയിലാണ്ടി മീത്തൽ നീലംചേരി അരുൺ നാഥ്​ (27), മുചുകുന്ന്​ നാറാത്ത്​ മീത്തൽ കെ.ബി. രതീഷ്​ (28), പയ്യോളി കാപ്പിരിക്കാട്ടിൽ കെ.കെ. പ്രേമൻ (50) എന്നിവരാണ്​ നേരത്തേ സി.ബി.ഐ അറസ്​റ്റ്​ ചെയ്​ത പ്രധാന പ്രതികൾ​. ​സി.പി.എം ലോക്കൽ കമ്മിറ്റിയുടെ തീരുമാനം ഏരിയ കമ്മിറ്റിയുടെ അനുമതിയോടെ നടപ്പാക്കുകയായിരു​െന്നന്നാണ്​ സി.ബി.ഐയുടെ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkerala newsmalayalam newspayyoli manoj murder case
News Summary - cbi submitted chargesheet payyoli manoj murder case-kerala news
Next Story