Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ:...

വാളയാർ: പെൺകുട്ടികളുടേത് പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് സി.ബി.ഐയും

text_fields
bookmark_border
വാളയാർ: പെൺകുട്ടികളുടേത് പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് സി.ബി.ഐയും
cancel

പാലക്കാട്: വാളയാറിലെ ദലിത് പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. നിരന്തര ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തെന്ന പൊലീസ്​ കണ്ടെത്തലിൽ തന്നെയാണ് സി.ബി.ഐയും എത്തിച്ചേർന്നത്. പൊലീസ് പ്രതിചേർത്തവർ തന്നെയാണ് സി.ബി.ഐ കേസിലും പ്രതികൾ. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ആദ്യ പെൺകുട്ടിയുടെ മരണത്തിൽ വാളയാർ പാമ്പാംപള്ളം സ്വദേശി വലിയ മധു എന്ന വി. മധു (31), ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം സ്വദേശി ഷിബു (48), അട്ടപ്പള്ളം വള്ളിക്കാട് വീട്ടിൽ എം. മധു എന്ന കുട്ടിമധു (28) എന്നിവർ പ്രതികളാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും, സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. ബലാത്സംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം. ഷിബുവെന്ന പ്രതിക്കെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തി.

ഏതാനും മാസങ്ങളായി പാലക്കാട്ട്​ ക്യാമ്പ് ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥർ രക്ഷിതാക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ, അയൽക്കാർ, സാക്ഷികൾ തുടങ്ങി 106ഓളം പേരെ ചോദ്യം ചെയ്തിരുന്നു. വാളയാർ സ്‌റ്റേഷനിലെത്തി അന്വേഷണ സംഘത്തിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. പൊലീസ് ബോധപൂർവം തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ച സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. ഡമ്മി പരിശോധനയും നടത്തി.

ഹൈകോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സി.ബി.ഐ വാളയാർ കേസ് അന്വേഷണം ഏറ്റെടുത്തത്. ഒമ്പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ സി.ബി.ഐ എത്തിയത്.

ഒന്നും രണ്ടും പ്രതികളായ വി. മധു, ഷിബു എന്നിവർ റിമാൻഡിലാണ്. എം. മധു, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവർ ജാമ്യത്തിലാണ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ വിചാരണ പാലക്കാട് ജുവനൈൽ കോടതിയിൽ നടന്നുവരുകയാണ്.

13കാരിയെ 2017 ജനുവരി 13നും ഒമ്പതുവയസ്സുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് വാളയാർ അട്ടപ്പള്ളത്തെ കുടുംബം താമസിച്ച ഷെഡിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി. പൊലീസ് കേസിലെ മൂന്നാം പ്രതി ചേർത്തല സ്വദേശി പ്രദീപ് കുമാർ അപ്പീൽ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ 2020 നവംബർ നാലിന് ആത്മഹത്യ ചെയ്തിരുന്നു. അന്വേഷണത്തിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച പ്രവീണ്‍ (29) എന്ന യുവാവും ആത്മഹത്യ ചെയ്തിരുന്നു.

പൊലീസ് അന്വേഷണം ശരിവെക്കുന്ന കുറ്റപത്രം

വാ​ള​യാ​ർ കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ് സി.​ബി.​ഐ​യു​ടെ​യും കു​റ്റ​പ​ത്രം. 2017 ജൂ​ണ്‍ 22നാ​ണ് പൊ​ലീ​സ് പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. സ​ഹോ​ദ​രി​മാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ്​ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പ്ര​തി ഒ​ഴി​കെ​യു​ള്ള നാ​ല് പേ​ര്‍ക്കെ​തി​രെ ഐ.​പി.​സി 305 (ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ക്ക​ല്‍), ഐ.​പി.​സി 376 (ബ​ലാ​ത്സം​ഗം), എ​സ്.​സി /എ​സ്.​ടി (പ്രി​വ​ന്‍ഷ​ന്‍ ഓ​ഫ് അ​ട്രോ​സി​റ്റീ​സ്) ആ​ക്ട്, പോ​ക്‌​സോ, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട്​ എ​ന്നി​വ​യാ​ണ്​ പൊ​ലീ​സ് ചു​മ​ത്തി​യ​ത്. ഒ​ന്നാം പ്ര​തി വി. ​മ​ധു, നാ​ലാം പ്ര​തി കു​ട്ടി മ​ധു എ​ന്ന എം. ​മ​ധു എ​ന്നി​വ​ര്‍ ബ​ന്ധു​ക്ക​ളാ​യി​രു​ന്നു. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി ഷി​ബു ര​ണ്ടാം പ്ര​തി​യും ചേ​ര്‍ത്ത​ല സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് മൂ​ന്നാം പ്ര​തി​യു​മാ​ണ്.

2019 ഒ​ക്ടോ​ബ​ര്‍ 15ന് ​തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ മൂ​ന്നാം പ്ര​തി പ്ര​ദീ​പ്കു​മാ​റി​നെ പാ​ല​ക്കാ​ട് ഫ​സ്റ്റ് അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി (പോ​ക്‌​സോ) വെ​റു​തെ വി​ട്ടു. ഒ​ക്ടോ​ബ​ര്‍ 25ന് ​മ​റ്റ് പ്ര​തി​ക​ളാ​യ വി. ​മ​ധു, എം. ​മ​ധു, ഷി​ബു എ​ന്നി​വ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ കു​റ്റ​മു​ക്ത​രാ​ക്കി. 2019 ന​വം​ബ​ര്‍ 19നാ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​ക​ളു​ടെ അ​മ്മ ഹൈ​കോ​ട​തി​യി​യെ സ​മീ​പി​ച്ച​ത്.

ഒ​മ്പ​ത്​ മാ​സ​ത്തെ അ​ന്വേ​ഷ​ണം

വാ​ള​യാ​റി​ലെ ദ​ലി​ത് പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന്​ ഒ​മ്പ​ത് മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ സി.​ബി.​ഐ ക​ണ്ടെ​ത്തി​യ​ത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നി​ഗ​മ​നം.

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. എം. ​മ​ധു, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി എ​ന്നി​വ​ർ ജാ​മ്യ​ത്തി​ലാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യു​ടെ വി​ചാ​ര​ണ പാ​ല​ക്കാ​ട് ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. 13കാ​രി​യെ 2017 ജ​നു​വ​രി 13നും ​ഒ​മ്പ​തു​വ​യ​സ്സു​ള്ള സ​ഹോ​ദ​രി​യെ മാ​ർ​ച്ച് നാ​ലി​നു​മാ​ണ് വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്തെ കു​ടും​ബം താ​മ​സി​ച്ച ഷെ​ഡി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് പേ​രും പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. 13കാ​രി​യു​ടെ മ​ര​ണ​ത്തി​ലെ ഏ​ക ദൃ​ക്സാ​ക്ഷി കൂ​ടി​യാ​യി​രു​ന്നു ഒ​മ്പ​തു​കാ​രി. പൊ​ലീ​സ് കേ​സി​ലെ മൂ​ന്നാം പ്ര​തി ചേ​ർ​ത്ത​ല സ്വ​ദേ​ശി പ്ര​ദീ​പ് കു​മാ​ർ അ​പ്പീ​ൽ ഹ​ര​ജി ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. പൊ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ച്ച പ്ര​വീ​ണ്‍ (29) എ​ന്ന യു​വാ​വും ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

വാളയാർ കേസ്​ നാൾ വഴി

•2017 ജ​നു​വ​രി ഏ​ഴി​ന്​ അ​ട്ട​പ്പ​ള്ള​ത്തെ വീ​ട്ടി​ല്‍ 13 വ​യ​സ്സു​കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

•ര​ണ്ട്​ മാ​സ​ത്തി​നി​പ്പു​റം മാ​ര്‍ച്ച് നാ​ലി​ന് ഇ​തേ വീ​ട്ടി​ൽ അ​നു​ജ​ത്തി ഒ​മ്പ​ത് വ​യ​സ്സു​കാ​രി​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

•2017 മാ​ര്‍ച്ച് ആ​റി​ന്​ അ​ന്ന​ത്തെ പാ​ല​ക്കാ​ട്​ എ.​എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

•മാ​ർ​ച്ച്​ 12ന്​ ​മ​രി​ച്ച കു​ട്ടി​ക​ള്‍ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​​യെ​ന്ന്​ പോ​സ്റ്റ്​​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. പി​ന്നാ​ലെ ആ​ദ്യ കു​ട്ടി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ച്ച പൊ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന്​ ആ​രോ​പ​ണ​മു​യ​ര്‍ന്നു.

•അ​ന്വേ​ഷ​ണ സം​ഘം പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്രാ​രം​ഭ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ വാ​ള​യാ​ര്‍ എ​സ്.​​ഐ പി.​സി. ചാ​ക്കോ​യെ സം​ഘ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി.

•പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി‍െൻറ ചു​മ​ത​ല അ​ന്ന​ത്തെ പാ​ല​ക്കാ​ട് നാ​ർ​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി എം.​ജെ. സോ​ജ​ന്​ ന​ല്‍കി.

•വാ​ള​യാ​ര്‍ എ​സ്.​ഐ പി.​സി. ചാ​ക്കോ​ക്ക്​ സ​സ്പെ​ന്‍ഷ​ൻ

•പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

•2019 ജൂ​ണ്‍ 22: സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി പൊ​ലീ​സ്​ കു​റ്റ​പ​ത്രം. പ​തി​നാ​റു​കാ​ര‍െൻറ വി​ചാ​ര​ണ ജു​വ​നൈ​ല്‍ കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി.

•2019 ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് കേ​സി​ലെ ആ​ദ്യ വി​ധി. മൂ​ന്നാം പ്ര​തി​യാ​യി ചേ​ര്‍ത്ത ചേ​ര്‍ത്ത​ല സ്വ​ദേ​ശി പ്ര​ദീ​പ് കു​മാ​റി​നെ പാ​ല​ക്കാ​ട് കോ​ട​തി തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്താ​ല്‍ വെ​റു​തെ​വി​ട്ടു.

•2019 ഒ​ക്ടോ​ബ​ർ 25: പ്ര​തി​ക​ളാ​യ വി. ​മ​ധു, എം. ​മ​ധു, ഷി​ബു എ​ന്നി​വ​രെ​യും കോ​ട​തി വെ​റു​തെ വി​ട്ടു.

•2019 ന​വം​ബ​ര്‍ 19: വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നും പു​ന​ര്‍വി​ചാ​ര​ണ വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​മ്മ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

•കേ​സ​ന്വേ​ഷ​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍ന്ന് റി​ട്ട. ജി​ല്ല ജ​ഡ്​​ജി പി.​കെ. ഹ​നീ​ഫ​യെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ക​മീ​ഷ​നാ​യി വെ​ച്ചു.

•2020 മാ​ര്‍ച്ച് 18: ​പൊ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഹ​നീ​ഫ ക​മീ​ഷ​ന്‍ ക​ണ്ടെ​ത്തി.

•2020 ഒ​ക്ടോ​ബ​ര്‍ 10: ​പ്ര​തി​ക​ള്‍ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ സെ​ക്ര​​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.

•2020 ന​വം​ബ​ർ നാ​ലി​ന്​ മൂ​ന്നാം പ്ര​തി പ്ര​ദീ​പ് കു​മാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു.

•2021 ജ​നു​വ​രി: പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ​കോ​ട​തി വി​ധി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പി​ന്നാ​ലെ കേ​സ് സി.​ബി.​ഐ​ക്ക്​ വി​ടു​ക​യും ചെ​യ്തു.

•2021 ഏ​പ്രി​ൽ ഒ​ന്ന്​: കേ​സ്​ സി.​ബി.​​ഐ ഏ​റ്റെ​ടു​ത്ത്​ പാ​ല​ക്കാ​ട്​ പോ​ക്​​സോ കോ​ട​തി​യി​ൽ എ​ഫ്.​​ഐ.​ആ​ർ സ​മ​ർ​പ്പി​ച്ചു.

•2021 ഡി​സം​ബ​ർ 27: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ സി.​ബി.​​ഐ കു​റ്റ​​പ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walayar caseCBI
News Summary - CBI submitted charge sheet in walayar case
Next Story