Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞിനെ കടത്തിയതിൽ സി.ബി.ഐ അന്വേഷണം വേണം- അനുപമ

text_fields
bookmark_border
ഡി.എൻ.എ പരിശോധന ചിത്രീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടപ്പായില്ല
anupama and husband
cancel
camera_alt

അ​നു​പ​മ​യും അജിത്തും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ വകുപ്പുതല അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമ. കേസില്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അനുപമ ആവശ്യപ്പെട്ടു.

തെളിവ് നശിപ്പിക്കാനായി ശിശുക്ഷേമ സമിതി കൂട്ടുനില്‍ക്കുകയാണ്. ഡി.എൻ.എ പരിശോധന ചിത്രീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടപ്പായില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയെയും ഷിജുഖാനെയും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതേസമയം, ഡി.എൻ.എ പരിശോധനാഫലം ഇന്ന് ഉച്ചയോടെ പുറത്തുവരുമെന്നാണ് സൂചന. ഇന്നലെയാണ് കുഞ്ഞിന്‍റെയും അനുപമയുടേയും അജിത്തിന്‍റെയും സാമ്പിളുകള്‍ ശേഖരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CBI should probe child abduction: Anupama
Next Story