ലക്ഷദ്വീപ് എം.പിയുടെ ബന്ധുവീടുകളിൽ സി.ബി.ഐ റെയ്ഡ്
text_fieldsബേപ്പൂർ: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ സി.ബി.ഐ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ബന്ധുവീടുകളിൽ റെയ്ഡ് നടത്തി. മാത്തോട്ടം വനശ്രീക്ക് പിൻവശം താമസിക്കുന്ന ആന്ത്രോത്ത് സ്വദേശികളായ പൊരാടം ഹൗസിൽ യഹ് യ ഖാൻ, അരക്കിണർ അങ്ങാടിക്ക് സമീപം നീലാത്തുപുഴയിൽ മുഹമ്മദ് ബഷീറിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന സഈദ് അഹമ്മദ് എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച വൈകീട്ടും രാത്രിയും റെയ്ഡ് നടത്തിയത്. സി.ബി.ഐ ഇൻസ്പെക്ടർ ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ചൂര (ട്യൂണ) മീൻ സംസ്കരിച്ചെടുക്കുന്ന 'മാസ്' കയറ്റുമതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് എം.പിക്കെതിരെ കേസ്. അനന്തരവനായ അബ്ദുറസാഖ് പങ്കാളിയായ ശ്രീലങ്കൻ കമ്പനിക്ക് 'മാസ്' കയറ്റുമതി ചെയ്തതിൽ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

