Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിഞ്ചന്തയില്‍...

കരിഞ്ചന്തയില്‍ ഭക്ഷ്യോല്‍പന്ന വില്‍പന; എഫ്.സി.ഐ ഗോഡൗണുകളിൽ സി.ബി.ഐ റെയ്ഡ് 

text_fields
bookmark_border
കരിഞ്ചന്തയില്‍ ഭക്ഷ്യോല്‍പന്ന വില്‍പന; എഫ്.സി.ഐ ഗോഡൗണുകളിൽ സി.ബി.ഐ റെയ്ഡ് 
cancel
കൊ​ച്ചി: 38 ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ്യോ​ല്‍പ​ന്ന​ങ്ങ​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ഫു​ഡ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ മൂ​ന്ന് ജി​ല്ല​യി​ലെ ഗോ​ഡൗ​ണു​ക​ളി​ല​ട​ക്കം സി.​ബി.​ഐ റെ​യ്ഡ്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ എ​ഫ്.​സി.​ഐ ഗോ​ഡൗ​ണു​ക​ളി​ലും വ​യ​നാ​ട്ടി​ലെ എ​ഫ്.​സി.​ഐ മാ​നേ​ജ​റു​ടെ​യും അ​സി.​മാ​നേ​ജ​റു​ടെ​യും വീ​ടു​ക​ളി​ലു​മാ​ണ് സി.​ബി.​ഐ കൊ​ച്ചി യൂ​നി​റ്റ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ഇ​മ്മാ​നു​വ​ല്‍ ഏ​ഞ്ച​ല്‍, അ​ബ്​​ദു​ല്‍ അ​സീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച സി.​ബി.​ഐ ര​ണ്ട് എ​ഫ്.​സി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ  കേ​സും ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. എ​ഫ്.​സി.​ഐ വ​യ​നാ​ട് മീ​ന​ങ്ങാ​ടി ഡി​പ്പോ​യി​ലെ മാ​നേ​ജ​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, അ​സി.​മാ​നേ​ജ​ര്‍ പി.​ഗി​രീ​ശ​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സ്. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ ഇ​രു​വ​രും ചേ​ര്‍ന്ന് അ​രി​യും ഗോ​ത​മ്പും ഉ​ള്‍പ്പെ​ടെ 38,79,681 രൂ​പ​യു​ടെ 2,399 ചാ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റു​വെ​ന്നാ​ണ്​ ആ​രോ​പ​ണം. 
സി.​ബി.​ഐ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ലൈ 18ന് ​മീ​ന​ങ്ങാ​ടി ഡി​പ്പോ​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​​െൻറ തു​ട​ര്‍ച്ച​യാ​യാ​ണ്​ വ്യാ​ഴാ​ഴ്ച​ത്തെ റെ​യ്ഡ്. 

ഗൂ​ഢാ​േ​ലാ​ച​ന, ച​തി, വി​ശ്വാ​സ​വ​ഞ്ച​ന, അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് സി.​ബി.​ഐ സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkerala newsRaidsmalayalam newsFood Corporation Indiagodowns
News Summary - CBI raids Food Corporation India godowns
Next Story