Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ കേസിൽ ഗണേഷ് കുമാറിനെ ചോദ്യംചെയ്തു

text_fields
bookmark_border
kb ganesh kumar 145
cancel
Listen to this Article

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ സി.ബി.ഐ ചോദ്യംചെയ്തു. പത്തനാപുരത്ത് വെച്ചായിരുന്നു ഗണേഷ് കുമാറിന്‍റെ ചോദ്യംചെയ്യൽ. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്‍റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ.

സോളാർ പീഡന കേസിൽ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ​സി.ബി.ഐ ഓഫിസ്​ ഒഴിവാക്കി കൊച്ചിയിലെ കേന്ദ്ര സർക്കാർ ഓഫിസിൽവെച്ച്​ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥരാണ്​ ചോദ്യം ചെയ്തത്​. കേസിൽ ഹൈബി ഈഡനും ആറ്​ കോൺഗ്രസ്​ നേതാക്കളും പ്രതിയാക്കപ്പെട്ടതോടെയാണ്​ സി.ബി.ഐ ചോദ്യം ചെയ്തത്​. കോൺഗ്രസ്​ നേതാക്കൾക്ക്​ പുറമെ ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ അബ്ദുല്ലക്കുട്ടിയും പ്രതിയാണ്​.

2012ൽ നിയമസഭ സമ്മേളനം നടക്കുന്ന സമയം എം.എൽ.എ ഹോസ്റ്റലി​ൽവെച്ച്​ പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ്​ കേസ്​. നേരത്തേ ക്രൈംബ്രാഞ്ച്​ രജിസ്​റ്റർ ചെയ്​ത എഫ്​.ഐ.ആർ റീ രജിസ്റ്റർ ചെയ്താണ്​ സി.ബി.ഐ അന്വേഷിക്കുന്നത്​. കേസിനാസ്​പദമായ സംഭവം നടന്ന എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cbi questioned KB Ganesh kumar in solar case
Next Story