Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുബൈയിൽ ജോലി തേടിപ്പോയ...

ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം

text_fields
bookmark_border
ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം
cancel

കൊച്ചി: ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്​. എടപ്പാൾ സ്വദേശി ജംഷീറിനെ കാണാതായതുമായി ബന്ധപ്പെട്ട്​ പിതാവ് അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

2022 നവംബറിൽ ദുബൈയിലേക്ക് പോയ ബി.എസ്.സി ഇലക്ട്രോണിക്‌സ് ബിരുദധാരിയായ ജംഷീർ 2023 ഏപ്രിൽവരെ കുടുംബവുമായി സംസാരിച്ചിരുന്നതായി ഹരജിയിൽ പറയുന്നു. സഹോദരന് വാട്​സ്​ആപ്പിൽ അയച്ച വിവരമായിരുന്നു അവസാന സന്ദേശം. നേപ്പാൾ വിമാനത്താവളത്തിൽ അറസ്റ്റിലായെന്നും ഉടനെ തിരിച്ചെത്തുമെന്നുമാണ് ഇതിൽ പറഞ്ഞിരുന്നത്. എന്നാൽ, നേപ്പാളിൽ ഇങ്ങനെ ഒരു അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് മനസ്സിലായതിനെത്തുടർന്ന്​ വീട്ടുകാർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.

ജംഷീർ 2023 മാർച്ചിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയെന്നും അവസാന ടവർ ലൊക്കേഷൻ കൊൽക്കത്തയിലെ ഹൗറയിൽ ആണെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനാലാണ് പിതാവ് ഹൈകോടതിയെ സമീപിച്ചത്. കേരളത്തിന് പുറത്തും അന്വേഷണം വേണ്ട സാഹചര്യത്തിലാണ് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഫയലുകൾ പൊലീസ് മൂന്നാഴ്ചക്കകം സി.ബി.ഐക്ക്​ കൈമാറണമെന്നും കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing CaseCBI
News Summary - CBI probes disappearance of young man who went to Dubai to look for a job
Next Story