Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കര ടോൾ...

പാലിയേക്കര ടോൾ പ്ലാസ​ക്കെതിരായ പരാതികളിൽ സി.ബി.​ഐ അന്വേഷണം തുടങ്ങി

text_fields
bookmark_border
paliyekkara-4520.jpg
cancel
camera_altRepresentative Image

കൊച്ചി: തൃശൂർ പാലിയേക്കര ടോൾ കമ്പനിയെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്​ഥരെയും പ്രതിചേർത്ത്​ സി.ബി.ഐ കേസ് രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. മണ്ണുത്തി -അങ്കമാലി ദേശീയപാത നിർമാണത്തിൽ അഴിമതിയുണ്ടെന്ന്​ കാട്ടി ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിലാണ്​ സി.ബി.ഐ ​കൊച്ചി യൂനിറ്റ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. നിർമാണത്തിൽ 102.44 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം.

2006 മുതൽ 2016 വരെയുള്ള കരാർ വ്യവസ്ഥകൾ ഗുരുവായൂർ ഇൻഫ്രാസ്ട്രക്​ചർ കമ്പനി പാലിച്ചില്ലെന്നാണ്​ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾ പിരിച്ചു, ദേശീയപാത അതോറിറ്റി അധികൃതരുമായി ക്രിമിനൽ ഗൂഢാലോചന നടത്തി സർക്കാറിന്​ നഷ്​ടമുണ്ടാക്കി, നിർമാണ മാനദണ്ഡങ്ങളിൽ വീഴ്​ച വരുത്തി, 12 ബസ് ബേ നിർമിക്കേണ്ട സ്ഥാനത്ത് മൂന്നെണ്ണം മാത്രമാണ്​ പൂർത്തിയാക്കിയത്, പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിലും കരാർ ലംഘനം നടത്തി എന്നിവയാണ് റിപ്പോർട്ടിലെ ആരോപണങ്ങൾ. കമ്പനി ഉദ്യോഗസ്ഥരും പാലക്കാട് എൻ.എച്ച്​ അതോറിറ്റി ഓഫിസിലെ ജീവനക്കാരുമാണ്​ പ്രതികൾ. സി.ബി.ഐ കൊച്ചി യൂനിറ്റ്​ ഇൻസ്പെക്ടർ എൻ.ആർ. സുരേഷാണ് കേസ്​ അന്വേഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paliyekkaraPaliyekara toll plaza
Next Story