പെരിയ കേസ്: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡല്ഹി: സി.പി.എമ്മുകാര് പ്രതികളായ കാസര്കോട് പെരിയയിലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ട കേരള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്ക്കാര് സുപ്രീംകോടതിയില്. സംസ്ഥാന സര്ക്കാറിെൻറ സ്റ്റാന്ഡിങ് കോൺസൽ സമര്പ്പിച്ച അപ്പീലിലെ പിഴവുകള് തിരുത്താന് സുപ്രീംകോടതി രജിസ്ട്രി നിര്ദേശം നല്കി.
2017 ഫെബ്രുവരി 17ന് സി.പി.എം മുന് ലോക്കല് സെക്രട്ടറി അയ്യങ്കാവ് വീട്ടില് പീതാംബരെൻറ നേതൃത്വത്തിലുള്ള അക്രമികള് ബൈക്കില് പോവുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും തടഞ്ഞുനിര്ത്തി വെട്ടിക്കൊന്ന കേസിലാണ് കേരള സര്ക്കാറിെൻറ അപ്പീല്.
കേസില് 14 പ്രതികളാണുള്ളത്. കേരള പൊലീസ് കുറ്റപത്രം സമര്പ്പിച്ച കേസില് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈകോടതി വിധി റദ്ദാക്കണമെന്നും സംസ്ഥാന സര്ക്കാര് ബോധിപ്പിച്ചു. പെരിയ ഇരട്ടക്കൊല സി.ബി.ഐക്ക് വിട്ട് പുറപ്പെടുവിച്ച വിധിയില് സി.ബി.ഐയുടെ അന്വേഷണ റിപ്പോര്ട്ടിനൊപ്പം ക്രൈംബ്രാഞ്ച് റിപ്പോര്ട്ടും പരിഗണിച്ച് വിചാരണ കോടതി തുടര് നടപടി സ്വീകരിക്കണമെന്നാണ് ഹൈകോടതി വ്യക്തമാക്കിയിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

