കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഒരു സൂപ്രണ്ട്, രണ്ട് ഇൻസ്‌പെക്ടർമാർ എന്നിവരെയാണ് വിളിപ്പിച്ചത്. ഇവരോട് വെള്ളിയാഴ്ച കൊച്ചി സി.ബി.ഐ യൂനിറ്റിൽ എത്താനാണ് നിർദേശം.
ഇവരെ കഴിഞ്ഞ ആഴ്ച നടന്ന സി.ബി.ഐ പരിശോധനയെ തുടർന്ന് കസ്റ്റംസ് കമീഷണർ സസ്പെൻഡ് ചെയ്തിരുന്നു. തുടരന്വേഷണങ്ങളുടെ ഭാഗമായാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.