Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം: സി.ബി.​െഎ...

കെവിൻ വധം: സി.ബി.​െഎ അന്വേഷിക്കണമെന്ന്​ പ്രതിഭാഗം

text_fields
bookmark_border
കെവിൻ വധം: സി.ബി.​െഎ അന്വേഷിക്കണമെന്ന്​ പ്രതിഭാഗം
cancel

​േകാട്ടയം: കെവിന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന്​ പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതിയും നീനുവി​​​​െൻറ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിഭാഗം ആവശ്യം. ​പൊലീസ്​ അന്വേഷണം തൃപ്തികരമല്ല. മുഖ്യസാക്ഷിയും കെവി​​​​െൻറ ബന്ധുവുമായ അനീഷിനെ നുണപരിശോധനക്ക്​ വിധേയമാക്കണം. 

നീനുവിനെ വിട്ടുനല്‍കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും 50,000 രൂപ നല്‍കാമെന്ന്​ അറിയിക്കുകയും ചെയ്തതാണ്. ഇതിനോട്​ സഹകരിക്കാന്‍ അനീഷ് തയാറായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍, പരസ്പരവിരുദ്ധമായ മൊഴിയാണ് അനീഷ് നല്‍കിയത്. ഈ സാഹചര്യത്തില്‍ അനീഷിനെ നുണപരിശോധനക്ക്​ വിധേയമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാദം കേട്ട കോടതി കേസ് ബുധനാഴ്​ച വീണ്ടും പരിഗണിക്കും.

കെവിൻ വധം: അന്വേഷണ പുരോഗതി തേടി മനുഷ്യാവകാശ കമീഷൻ
കോട്ടയം: കെവിൻ വധക്കേസിൽ ദക്ഷിണമേഖല ​െഎ.ജിയോട്​ മനുഷ്യാവകാശ കമീഷൻ അന്വേഷണ പുരോഗതി തേടി. കോട്ടയത്ത്​ നടന്ന സിറ്റിങ്ങിൽ ഡി.ജി.പി നൽകിയ പ്രാഥമിക റിപ്പോർട്ട്​ പരിശോധിച്ച ശേഷമാണ്​ അന്വേഷണത്തി​​​​െൻറ​ മേൽനോട്ട ചുമതലയുള്ള ഐ.ജി വിജയ് സാഖറയോട്​ വിശദമായ റിപ്പോർട്ട് നൽകാൻ കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടത്.പ്രണയിച്ച്​ വിവാഹിതരായതി​​​​െൻറ പേരിലാണ്​ പെൺകുട്ടിയുടെ ബന്ധുക്കൾ കെവിൻ പി. ജോസഫി​െന (24) തട്ടി​െക്കാണ്ട​ുപോയത്​. 

കേസി​​​​െൻറ പ്രാരംഭദിശയിൽ വീഴ്​ചവരുത്തിയ നാല്​ പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തിരുന്നു. കൊച്ചി റേഞ്ച്​ ​െഎ.ജി, കോട്ടയം ജില്ല പൊലീസ്​ മേധാവി എന്നിവരുടെ നേതൃത്വത്തിലാണ്​ കേസ്​ അന്വേഷണം നടത്തുന്നത്​. ഇൗ സാഹചര്യത്തിൽ അന്വേഷണ പുരോഗതിയെപ്പറ്റി വിശദീകരിക്കേണ്ടത്​ ​െഎ.ജിയാണെന്നും മനുഷ്യാവകാശ കമീഷന്​ ജില്ല പൊലീസ്​ മേധാവി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder CaseCBI Prob
News Summary - CBI Investigation on Kevin Murder Case - Kerala News
Next Story