ഡോ. വന്ദന ദാസ് വധം: സി.ബി.ഐ അന്വേഷണ ഹരജി ഒക്ടോബർ മൂന്നിലേക്ക് മാറ്റി
text_fieldsകൊച്ചി: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ഓക്ടോബർ മൂന്നിന് പരിഗണിക്കാൻ മാറ്റി. വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മാറ്റിവെച്ചത്.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് വന്ദനയുടെ മാതാപിതാക്കളുടെ ആരോപണം. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വൈദ്യപരിശോധനക്ക് മേയ് പത്തിന് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപ് എന്ന പ്രതിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

