Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ് സി.ബി.ഐ ഏറ്റെടുത്തു
text_fieldsbookmark_border
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ് സി.ബി.ഐ ഏറ്റെടുത്തു. കോഴിക്കോട് കോർപറേഷന്‍റെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടിയ കേസിലാണ് സി.ബി.ഐ നടപടി.
തട്ടിപ്പ് കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറി ഹൈകോടതി ജൂലൈ മാസത്തിൽ ഉത്തരവിട്ടിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി.
പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയിൽ നിന്ന് കോർപറേഷന്‍റേത് അടക്കം 21 കോടി രൂപയാണ് മാനേജരായ റിജിൽ തട്ടിയത്. കോർപറേഷന്‍റെ മാത്രം 12.68 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ബാങ്കിന്‍റെ പരിശോധനയിൽ കണ്ടെത്തിയത്. ഈ പണം ബാങ്ക് കോർപറേഷന് മടക്കി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

