Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കേസിൽ ഉമ്മൻ...

സോളാർ കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പേർക്കെതിരെ സി.ബി.​െഎ കേസെടുത്തു

text_fields
bookmark_border
OOmmen chandy
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: സോ​​ളാ​​ർ പീ​​ഡ​​ന​​ക്കേ​​സി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി ഉ​​ൾ​െ​​പ്പ​​ടെ അ​​ഞ്ച്​ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​ക്ക​​ളെ​​യും ബി.​​ജെ.​​പി ദേ​​ശീ​​യ വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ എ.​​പി. അ​​ബ്​​​ദു​​ല്ല​​ക്കു​​ട്ടി​​യെ​​യും പ്ര​​തി​​യാ​​ക്കി സി.​​ബി.​െ​​എ എ​​ഫ്.​െ​​എ.​​ആ​​ർ സ​​മ​​ർ​​പ്പി​​ച്ചു. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​െ​ൻ​റ ശി​​പാ​​ർ​​ശ പ്ര​​കാ​​രം കേ​​സ​​ന്വേ​​ഷ​​ണം ഏ​​റ്റെ​​ടു​​ത്ത​​തി​െ​ൻ​റ ഭാ​​ഗ​​മാ​​യാ​​ണ്​ തി​​രു​​വ​​ന​​ന്ത​​പു​​രം ചീ​​ഫ് ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ സി.​​ബി.​െ​​എ ഓ​​ൺ​​ലൈ​​നാ​​യി എ​​ഫ്.​െ​​എ.​​ആ​​ർ സ​​മ​​ർ​​പ്പി​​ച്ച​​ത്.

മുദ്രവെച്ച കവറിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സി.ജെ.എം) കോടതിയിലും എഫ്.ഐ.ആർ നൽകി. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, എം.​​പി​​മാ​​രാ​​യ കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, അ​​ടൂ​​ർ പ്ര​​കാ​​ശ്, ഹൈ​​ബി ഈ​​ഡ​​ൻ, എ.​​പി. അ​​നി​​ൽ​​കു​​മാ​​ർ എം.​​എ​​ൽ.​​എ, ബി.​​ജെ.​​പി നേ​​താ​​വ്​ എ.​​പി. അ​​ബ്‌​​ദു​​ല്ല​​ക്കു​​ട്ടി എ​​ന്നി​​വ​​രാ​​ണ് എ​​ഫ്.​െ​​എ.​​ആ​​റി​​ലെ ആ​​റ്​ പ്ര​​തി​​ക​​ൾ.

സ്‌​​ത്രീ​​പീ​​ഡ​​നം, സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ട്, അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മം എ​​ന്നീ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് കേ​​സ്. കേ​​സി​​ലെ പ​​രാ​​തി​​ക്കാ​​രി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ പേ​​രു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്​ എ​​ഫ്.​െ​​എ.​​ആ​​ർ. പ​​രാ​​തി​​ക്കാ​​രി സോ​​ളാ​​ർ ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ അ​​ട്ട​​ക്കു​​ള​​ങ്ങ​​ര വ​​നി​​താ ജ​​യി​​ലി​​ൽ ക​​ഴി​​യ​​വെ അ​​യ​​ച്ച ക​​ത്തി​​ൽ പ​​റ​​ഞ്ഞി​​രു​​ന്ന കാ​​ര്യ​​ങ്ങ​​ളാ​​ണ്​ കേ​​സി​െ​ൻ​റ അ​​ടി​​സ്ഥാ​​നം. നാ​​ല്​ വ​​ർ​​ഷം​ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യെ​​ങ്കി​​ലും പ​​രാ​​തി​​ക്കാ​​രി​​യു​​ടെ മൊ​​ഴി​​യ​​ല്ലാ​​തെ മ​​റ്റ് തെ​​ളി​​വു​​ക​​ൾ ഇ​​ല്ലെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​യി​​രു​​ന്നു​ ക്രൈം​​ബ്രാ​​ഞ്ച്. പ​​രാ​​തി​​ക്കാ​​രിയുടെ ആവശ്യത്തെ തുടർന്നാണ്​ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കേ​​സ്​ സി.​​ബി.​െ​​എ​​ക്ക്​ വി​​ട്ട​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandysolar case
News Summary - cbi files fir in solar case
Next Story