Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപെക്സ് അഴിമതി: സി.ബി.െഎ അന്വേഷണ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: സംസ്ഥാന കാഷ്യൂ വർക്കേഴ്സ് ഇൻഡസ്ട്രിയൽ സഹകരണസംഘത്തിലെ (കാപെക്സ്) അഴിമതി സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. വിജിലൻസിന് ലഭിക്കുന്ന പരാതികളിൽ ഡയറക്ടറുടെ അനുമതിയില്ലാതെ കേസെടുക്കരുതെന്ന സർക്കാറിെൻറ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തിലും നോട്ടീസ് ഉത്തരവായി. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
പൊതുപ്രവർത്തകനായ മനോജ് കടന്നപ്പിള്ളി നൽകിയ ഹരജിയിലാണ് ഉത്തരവ്. വിജിലൻസിെൻറ ത്വരിതാന്വേഷണത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവ് കണ്ടെത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അഞ്ചുവർഷമായി കാപെക്സിന് 100 കോടിയുടെ നഷ്ടമുണ്ടായതായി ഹരജിയിൽ പറയുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story