You are here

കോൺഗ്രസ്​-ബി.ജെ.പി രാഷ്​ട്രീയ നീക്കം –കോടിയേരി

  • ഗൂ​ഢാ​ലോ​ച​ന ആ​രോ​പ​ണം സം​സ്ഥാ​ന പൊ​ലീ​സ്‌ ത​ള്ളി​യ​താ​ണ്‌

23:05 PM
11/02/2019

തി​രു​വ​ന​ന്ത​പു​രം: ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ സി.​പി.​എം ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ്‌ എം.​എ​ൽ.​എ​ക്കു​മെ​തി​രെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച സി.​ബി.​ഐ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ്‌ മു​ന്നി​ല്‍ ക​ണ്ടു​ള്ള ബി.​ജെ.​പി​യു​ടെ​യും കോ​ണ്‍ഗ്ര​സി​​​െൻറ​യും യോ​ജി​ച്ച രാ​ഷ്​​ട്രീ​യ നീ​ക്ക​ത്തി​​​െൻറ ഫ​ല​മാ​ണെ​ന്ന്‌ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ന്‍.

ലോ​ക്ക​ല്‍ പൊ​ലീ​സ്‌ സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ ഒ​രി​ട​ത്തും പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ആ​ക്ഷേ​പ​മി​ല്ല. ഗൂ​ഢാ​ലോ​ച​ന ആ​രോ​പ​ണം സം​സ്ഥാ​ന പൊ​ലീ​സ്‌ ത​ള്ളി​യ​താ​ണ്‌. പ​ഴ​യ സാ​ക്ഷി​മൊ​ഴി​ക​ൾ​ത​ന്നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്‌ ഗൂ​ഢാ​ലോ​ച​ന കു​റ്റം​ചു​മ​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്‌. ഗൂ​ഢാ​ലോ​ച​ന ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന പു​തി​യ തെ​ളി​വ്​ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ സി.​ബി.​ഐ​ക്ക്‌ ക​ഴി​ഞ്ഞി​ട്ടി​ല്ല.

സി.​പി.​എ​മ്മി​നെ വേ​ട്ട​യാ​ടാ​ന്‍ സി.​ബി.​ഐ​യെ ക​രു​വാ​ക്കു​ന്നെ​ന്നാ​ണ്‌ ഇ​തി​ല്‍നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​ത്‌. രാ​ഷ്​​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നു​വ​ര​ണ​മെ​ന്ന്​ കോ​ടി​യേ​രി പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ വേ​ട്ട​യാ​ടാ​ന്‍ സി.​ബി.​ഐ​യെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​​​െൻറ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് പി. ​ജ​യ​രാ​ജ​ന്‍, ടി.​വി. രാ​ജേ​ഷ് എം.​എ​ല്‍.​എ എ​ന്നി​വ​ര്‍ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി സ​മ​ര്‍പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​മെ​ന്ന് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് കു​റ്റ​പ്പെ​ടു​ത്തി. 

സി.​ബി.​െ​എ​യെ ഉ​പ​യോ​ഗ​ിക്കുന്നു –സി.​പി.​െ​എ
ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ ത​ക​ര്‍ക്കാ​ന്‍ സി.​ബി.​ഐ​യെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​​​െൻറ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് സി.​പി.​എം ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ് എം.​എ​ൽ.​എ​ക്കു​മെ​തി​രെ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി സ​മ​ര്‍പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​മെ​ന്ന് സി.​പി.​ഐ ക​ണ്ണൂ​ര്‍ ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടി​വ് പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

നിയമപോരാട്ടത്തി​​​െൻറ വിജയമെന്ന്​ ലീഗ്
ക​ണ്ണൂ​ർ: ഷു​ക്കൂ​റി​​​െൻറ കൊ​ല​യാ​ളി​ക​ളെ ശി​ക്ഷി​ക്കാ​നു​ള്ള പാ​ർ​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​​​െൻറ​യും നി​യ​മ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ ചു​വ​ടാ​ണ് പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷ്​ എം.​എ​ൽ.​എ​യെ​യും പ്ര​തി​ക​ളാ​ക്കി സി.​ബി.​ഐ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള കു​റ്റ​പ​ത്ര​മെ​ന്ന് ജി​ല്ല മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഷു​ക്കൂ​ർ കൊ​ല ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ട്ടി പ​റ​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ൾ ശ​രി​െ​വ​ച്ച് കൊ​ണ്ടാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഷു​ക്കൂ​റി​​​െൻറ കു​ടും​ബ​ത്തി​​​െൻറ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്രാ​ർ​ഥ​ന​യു​ടെ ഫ​ലം കൂ​ടി​യാ​ണി​ത്. കൊ​ല​യാ​ളി​ക​ളെ ജ​യി​ല​ഴി​ക്കു​ള്ളി​ലാ​ക്കു​ന്ന​തു​വ​രെ നി​യ​മ പോ​രാ​ട്ട​ത്തി​ന്​ പാ​ർ​ട്ടി​യു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശിക്ഷിക്കപ്പെട്ടാൽ അക്രമ രാഷ്​ട്രീയത്തിന്​ അന്ത്യമാകും –കെ.പി.എ മജീദ്
മ​ല​പ്പു​റം: പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷിനും എ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ സി.​ബി.​െ​എ ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. മ​ല​പ്പ​ു​റ​ത്ത്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ജ​യ​രാ​ജ​ൻ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ അ​ക്ര​മ രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​ന്ത്യം കു​റി​ക്കും. ഷു​ക്കൂ​ർ വ​ധം സാ​ധാ​ര​ണ ക​ണ്ണൂ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ണ്. വി​ചാ​ര​ണ ചെ​യ്​​താ​ണ്​ കൊ​ല ന​ട​ത്തി​യ​ത്. - മജീദ്​ ആരോപിച്ചു.
 


 

 

 

 

Loading...
COMMENTS