തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നടത്തിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണ സംഘം വിപുലീകരിക്കും. ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്വേഷണത്തിൽ കസ്റ്റംസിന് പരിമിതിയുള്ള സാഹചര്യത്തിലാണ് മറ്റ് ദേശീയ അന്വേഷണ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാൻ നടപടി പുരോഗമിക്കുന്നത്. അതിെൻറ ഭാഗമായാണ് സി.ബി.ഐ സംഘം കേസിെൻറ വിശദാംശങ്ങൾ തേടിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വശം കൂടിയുള്ളതിനാൽ എൻ.ഐ.എയും അന്വേഷണത്തിെൻറ ഭാഗമാകും. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് രണ്ടുവര്‍ഷത്തിനിടെ പിടികൂടിയ സ്വര്ണത്തിെൻറ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തേ പിടിയിലായ സംഘങ്ങളുടെ പ്രവര്‍ത്തനവും പരിശോധിക്കുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്ത് നാലുവട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായാണ് കസ്റ്റംസ് സംശയിക്കുന്നത്. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. സ്വപ്ന സുരേഷ് പിടിയിലായാൽ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കസ്റ്റംസ് പ്രതീക്ഷ.
വടക്കന്‍ കേരളത്തിലുള്ള സംഘം സരിത്തിനെ ഉപയോഗിച്ച് കടത്തല്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ഇതിനു ലഭിച്ചിരുന്നതായുമാണ് വിവരം. സംഘത്തിലെ ചെറിയ കണ്ണി മാത്രമാണ് സരിത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കടത്ത് സുഗമമാക്കാൻ വിവിധ മേഖലകളില്‍ സ്വാധീനമുള്ളവരെ സംഘത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയ സംഘം പ്രവര്ത്തിച്ചിരുന്നെത്ര. ദുബൈയില്‍നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് അയക്കാന്‍ ആ രാജ്യത്തിെൻറയും കൈപ്പറ്റുന്ന കോണ്‍സുലേറ്റിെൻറയും അനുമതി ആവശ്യമാണ്. ശക്തമായ ബന്ധങ്ങളുള്ള സംഘത്തിനല്ലാതെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനാകില്ല.