കോൺക്രീറ്റ് മിക്സിങ് പ്ലാന്റിൽ അകപ്പെട്ട തൊഴിലാളിയുടെ കൈപ്പത്തി അറ്റു
text_fieldsകോൺക്രീറ്റ് മിക്സിങ് പ്ലാന്റിൽ വീണ അതിഥി തൊഴിലാളിയെ പുറത്തെടുക്കുന്നു
വിതുര: കോൺക്രീറ്റ് മിക്സിങ് പ്ലാന്റിൽ അകപ്പെട്ട അതിഥി തൊഴിലാളിയുടെ കൈപ്പത്തി അറ്റു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ വിതുര തൊളിക്കോട് ഇരുതലമൂലയിലെ കോൺക്രീറ്റ് മിക്സിങ് യൂനിറ്റിലാണ് പശ്ചിമ ബംഗാൾ സ്വദേശി പ്രകാശ് അപകടത്തിൽപെട്ടത്.
ഇയാൾ മിക്സിങ് പ്ലാന്റിൽ അകപ്പെട്ടപ്പോൾ കൂടെയുള്ള തൊഴിലാളികൾ കയർ ഉപയോഗിച്ച് കെട്ടിനിർത്തി മുകളിലേക്ക് വലിക്കുന്നതിനിടയിലാണ് കൈ അറ്റുപോയത്. പിന്നീട് വിതുരയിൽനിന്ന് അഗ്നിശമനസേന എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
പഴകുറ്റി - പൊന്മുടി റോഡ് നിർമാണത്തിനുവേണ്ടി കോൺക്രീറ്റ് കുഴക്കുന്നത് ഇരുതലമൂലയിലെ പ്ലാന്റിലാണ്. കോൺക്രീറ്റ് പ്ലാന്റിലെ ബിന്നിൽ മണൽ നിറയ്ക്കുന്ന സമയത്ത് പ്രകാശ് അബദ്ധത്തിൽ അകത്തേക്ക് വീഴുകയായിരുന്നു. അരമണിക്കൂറിലേറെ പണിപ്പെട്ടാണ് ആളെ രക്ഷപ്പെടുത്തിയത്. വിതുര ഫയർഫോഴ്സ് ഓഫിസർ വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

