Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശാപ്പ് നിയന്ത്രണം: സർക്കാർ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും

text_fields
bookmark_border
കശാപ്പ് നിയന്ത്രണം: സർക്കാർ കോടതിയിലേക്ക്; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും
cancel

തിരുവനന്തപുരം: ക​​​​​ശാ​​​​​പ്പി​​​​​നാ​​​​​യി ക​​​​​ന്നു​​​​​കാ​​​​​ലി​​​​​ക​​​​​ളെ വി​​​​​ൽ​​​​​ക്കു​​​​​ന്ന​​ത് തടഞ്ഞുള്ള കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ജ്ഞാ​​​​​പ​​​​​നത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതേക്കുറിച്ചുള്ള നടപടികൾ ആലോചിക്കുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനും സർക്കാർ തീരുമാനിച്ചു.

കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ല ഇത് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനങ്ങൾക്കു കോൺഗ്രസ് പിന്തുണയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ അറിയിച്ചിരുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cattle issue: kerala going to courts
Next Story