മലപ്പുറം: വിരണ്ടോടി കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന പുറത്തെടുത്തു. ഇരുമ്പുഴി വടക്കുംമുറിയിലെ കിടങ്ങുതൊടിയില് ഹംസയുടെ കശാപ്പിനെത്തിച്ച 300 കിലോ വരുന്ന പോത്താണ് കയറുപൊട്ടിച്ച് വിരണ്ടോടിയത്. സമീപത്തെ 20 അടി താഴ്ചയുള്ള കിണറ്റില്‍ ചാടി. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ വിഭാഗവും നാട്ടുകാരും ചേര്‍ന്ന് വടത്തില്‍ കുരുക്കി പോത്തിനെ പുറത്തെത്തിച്ചു. മലപ്പുറം ഫയര്‍ സ്റ്റേഷനിലെ െറസ്ക്യു ഓഫിസര്‍മാരായ അയ്യൂബ് ഖാന്, പി. മുഹമ്മദ് ഷിബിന്‍ ജാബിര്‍, ഷാജു, മനോജ് മുണ്ടേക്കാട്, ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.