Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൈവത്തിന് മഹത്വവും...

ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് തൃശൂര്‍ അതിരൂപതാ മുഖപത്രം

text_fields
bookmark_border
Catholica Sabha
cancel

ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന വിമർശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ. കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനുമായാണ് മുഖപത്രം പുറത്തിറങ്ങിയത്. പുതുവര്‍ഷപ്പതിപ്പിലെ ലേഖനത്തിലാണ് സര്‍ക്കാരിനെ ​​പ്രതിക്കൂട്ടിൽ നിർത്തുന്നത്. `സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്' എന്ന തലക്കെട്ടിലാണ് ലേഖനം. വിഴിഞ്ഞം, ബഫർസോൺ, പിന്‍ വാതില്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനക്ഷേമമുഖമല്ലെന്ന് ലേഖനം പറയുന്നു.

ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ സമാധാന ജീവിതം തല്ലിക്കെടുത്തുകയാണ്. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയാത്തത് സർക്കാരി​​​െൻറ ശോഭ കെടുത്തുകയാണ്. വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനക്ഷേമം പരിഗണിക്കുന്നില്ല. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികള്‍ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു.

മൂന്ന് കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ക്ക് മനസിലാകില്ല. ഭൂമയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം. ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ പരാതി നൽകാനുള്ള വിഷയം ഇന്നവസാനിക്കാനിരിക്കെ സഭയുടെ വിമർശനം ഏറെ ചർച്ചയാവുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtCatholica Sabha
News Summary - Catholica Sabha Article against Kerala Government
Next Story