ഇന്നും നാളെയും കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്ക്
text_fieldsതൃശൂർ: തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ പണിമുട ക്കും. ഇതോടെ തുടർച്ചയായി അഞ്ചുദിവസം ബാങ്കിെൻറ പ്രവർത്തനം സ്തംഭിക്കും.
ഓഫിസ ർമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്നും 58 ആക്കി ചുരുക്കിയ ഏകപക്ഷീയ ഉത്തരവ് പിൻവലിക്കുക, 2017 ഒക്ടോബർ 31ന് കാലഹരണപ്പെട്ട ഉഭയകക്ഷി വേതന കരാർ പുതുക്കുന്നതിന് അനുമതി നൽകുക, ജീവനക്കാരുടെ അവധി, അലവൻസുകൾ, ലീവ് ഫെയർ കൺെസഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന പണിമുടക്ക്.
തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ഓഫിസർമാരും തിങ്കളാഴ്ച ജീവനക്കാരും പണിമുടക്കും. നടപ്പുവർഷം 197 കോടി രൂപ നഷ്ടം പ്രഖ്യാപിച്ച കാത്തലിക് സിറിയൻ ബാങ്ക് 98 വർഷം പഴക്കമുള്ള കേരളത്തിലെ ആദ്യകാല ബാങ്കുകളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
