Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസിനെതിരെ...

ആർ.എസ്.എസിനെതിരെ ആഞ്ഞടിച്ച് കത്തോലിക്കസഭ മുഖപത്രം: ‘സംഘപരിവാറിന് ക്രൈസ്തവ ദർശനം ഒരുകാലത്തും ഉൾക്കൊള്ളാനാവില്ല’

text_fields
bookmark_border
ആർ.എസ്.എസിനെതിരെ ആഞ്ഞടിച്ച് കത്തോലിക്കസഭ മുഖപത്രം: ‘സംഘപരിവാറിന് ക്രൈസ്തവ ദർശനം ഒരുകാലത്തും ഉൾക്കൊള്ളാനാവില്ല’
cancel

തൃശൂർ: മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനും ആർ.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് കത്തോലിക്കസഭ തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയൽ. ക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിച്ചത് പ്രശ്നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

കലാപത്തിന് തിരികൊളുത്തിയ ഹൈകോടതിയുടെ സംവരണവിധിക്ക് പിന്നിൽ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്. മണിപ്പൂർ കലാപത്തിൽ നരേന്ദ്രമോദിയുടെ മൗനത്തെയും എഡിറ്റോറിയൽ വിമർശിച്ചു. ‘അപകട മരണങ്ങളിൽ ആശ്രിതർക്ക് ഉടനടി സഹായ വാഗ്ദാനവുമായി ചെല്ലുന്ന പ്രധാനമന്ത്രി, മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് ഒരു ആശ്വാസവാക്ക് പോലും ഉച്ചരിക്കാതിരുന്നത് ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാർത്ഥതയെക്കുറിച്ച് സംശയം ജനിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി മോദി ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങളിൽ അവിടത്തെ പ്രധാനമന്ത്രിയെ തന്റെ സന്ദർശനത്തിനിടയിൽ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ദൈവാലയങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങളിൽ മൗനംപാലിക്കുകയാണ് ചെയ്തത്. കൂടാതെ, അവരെ കുറ്റപ്പെടുത്താനും മെയ്തേയ് വിഭാഗക്കാരെ ന്യായീകരിക്കാനും ഹിന്ദുവർഗീയവാദികൾ ശ്രമിക്കുന്നു’.

മണിപ്പൂർ അക്രമത്തിനു പിന്നിൽ ക്രൈസ്തവസഭയാണെന്ന ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി'ലെ ​ലേഖനത്തിനെതി​രെയും സഭ രംഗത്തുവന്നു. ‘ഓർഗനൈസറും സംഘപരിവാർ സംഘടനയും ഇനിയും മനസ്സിലാകാത്ത ഒരു സത്യമുണ്ട്. ക്രൈസ്തവസഭയുടെ വഴിത്താര അക്രമത്തിന്റേതല്ലെന്ന സത്യം. അത് കറകളഞ്ഞ കാരുണ്യത്തിന്റെ മുഖമാണ്. അതു കൊണ്ടാണ് കഷ്ടപ്പാടുകൾ സഹിച്ച് ക്രൈസ്തവ സന്യാസിനിമാരും മിഷനറിമാരും നിരാലംബരെ പോറ്റുന്നത്, രോഗികളെ ശുശ്രൂഷിക്കുന്നത്, കഷ്ടപ്പെടുന്നവരെ സഹായിക്കുന്നത്, അശരണർക്ക് അത്താണിയാകുന്നത്, നിരക്ഷരർക്ക് അറിവിന്റെ വെളിച്ചം പകരുന്നത്, അടിച്ച മർത്തപ്പെട്ടവരെ കൈപിടിച്ചുയർത്തുന്നത്. അത് ക്രൈസ്തവ സാക്ഷ്യമാണ്. ഇതൊന്നും മതംമാറ്റാനല്ല. യേശു കാണിച്ചുതന്ന മാർഗം പിന്തുടരാനാണ്. തന്നെ കാർക്കിച്ചു തുപ്പിയവ​രെ വരെ പുഞ്ചിരിയോടെ എതിരേൽക്കാൻ മദർതെരേസക്കു കഴിഞ്ഞത് ഉള്ളിലെ ക്രിസ്തുസ്നേഹം കത്തിയെരിഞ്ഞതുകൊണ്ടാണ്. ആ മദർതെരേസയ്ക്കു നൽകിയ ഭാരതരത്നം പിൻവലിക്കണമെന്നുവരെ ആവശ്യപ്പെട്ട സംഘപരിവാറിന് ക്രൈസ്തവ ദർശനം ഒരുകാലത്തും ഉൾക്കൊള്ളാനാവില്ല. പാവപ്പെട്ട ക്രൈസ്തവരെ പീഡിപ്പിക്കുന്നതും പലായനം ചെയ്യിക്കുന്നതു മാണോ ആർഷഭാരത തത്വസംഹിതകൾ പഠിപ്പിക്കുന്നത്?’ -​മുഖപ്രസംഗം ചോദിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് വെറുപ്പിന്റെ ആയുധമണിഞ്ഞ ഹിറ്റ്ലർ വിജയിച്ചിട്ടില്ലെന്നും ലോകം ആ നരാധമനെയും അദ്ദേഹത്തിന്റെ തത്ത്വസംഹിതയെയും ബഹിഷ്കരിച്ചുവെന്നും ലേഖനം ഓർമിപ്പിച്ചു. ‘അയൽരാജ്യങ്ങളിലെ മുസ്ലീം തീവ്രവാദത്തെ അപലപിക്കുന്ന ഇന്ത്യൻ ഭരണകർത്താക്കൾ, ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികളെ പ്രോത്സാഹിപ്പിച്ച് ന്യൂനപക്ഷ പീഡനത്തിന് വഴിച്ചാൽ അവർക്ക് മനുഷ്യത്വമോ മതേതരത്വമോ ജനാധിപത്യമോ അവകാശപ്പെടാനാകില്ല. വിദ്വേഷത്തിന്റെ കനൽ മനസിൽ സൂക്ഷിക്കുന്ന മതതീവ്രവാദി കൾക്ക് ക്രൈസ്തവരാണ് ഇപ്പോഴത്തെ നോട്ടപ്പുള്ളികൾ. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെ ഇവർ കണ്ടില്ലെന്നു നടിച്ച് ക്രൈസ്തവർക്കെതിരെ കള്ളക്കഥകൾ മെനയുകയാണ് ഹിന്ദുതീവ്രവാദ സംഘങ്ങൾ’ -മുഖപ്രസംഗം തുടർന്നു.

‘കത്തോലിക്കാസഭ’ മുഖപ്രസംഗത്തിന്റെ പൂർണരൂപം:

വിദ്വേഷം വിജയമല്ല

ഇന്ത്യയുടെ വിജയസ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നതാണ് വ്യാപകമാകുന്ന മതവിദ്വേഷവും കൂട്ടക്കുരുതികളും. അക്രമികൾക്ക് ഭരണാധി കാരികളുടെ പരോക്ഷമോ പ്രത്യക്ഷമോ ആയ പിന്തുണ ലഭിക്കുക യോ അവരുടെ നിസ്സംഗത സഹായകമാകുകയോ ചെയ്യുന്നുണ്ടങ്കിൽ, ഉത്തരവാദിത്വം ഭരണാധികാരികളിലേക്കും നീളുന്നു. ഈയി ടെ മണിപ്പൂരിൽ നടന്ന കലാപത്തിന്റെ കാര്യത്തിൽ ആ ദിശയിലേ ക്കാണ് ആരോപണങ്ങൾ പോകുന്നത്. സംസ്ഥാന ഭരണാധികാരികളുടെ പക്ഷപാതപരമായ നടപടികളും കേന്ദ്രഭരണാധികാരികളുടെ മൗനവും ജനാധിപത്യ ഭാരതത്തിന് തീരാകളങ്കമായി. രണ്ടിടത്തും ഒരേ പാർട്ടിയാണ് ഭരിക്കുന്നതെന്നതും ആ പാർട്ടിയുടെ വർഗീയ പക്ഷപാതിത്വം ഇതിനകം വ്യക്തമാണെന്നതിനാലും കേന്ദ്ര, സംസ്ഥാന ഭര ണകർത്താക്കളുടെ മൗനവും നിഷ്ക്രിയത്വവും കലാപത്തെ അജണ്ടയാക്കിയോ എന്ന ചോദ്യത്തിന് ജനാധിപത്യവിശ്വാസികളിലും മ തേതര കാംക്ഷികളിലും ഉത്തരമുണ്ട്. ഹിന്ദുത്വവാദികളുടെ പുതിയ ഇന്ത്യ എന്നുള്ള മോഹനവാഗ്ദാനം ഇന്ത്യയിലെ എല്ലാവരുടെയും ഇന്ത്യയെക്കുറിച്ചല്ല എന്ന് കൂടുതൽ വ്യക്തമാകുകയാണ്.

മതസ്വാതന്ത്ര്യം, പൗരന്റെ സംരക്ഷണം, മാധ്യമസ്വാതന്ത്യം, ജീവിതനിലവാരം, ദാരിദ്ര്യം എന്നു തുടങ്ങിയ മനുഷ്യാവകാശപരമായ കാര്യങ്ങളെക്കുറിച്ച് വിദേശ ഏജൻസികൾ നൽകുന്ന സൂചനാപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം വളരെ വളരെ പിന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. അവ വിദേശികളുടെ പഠനങ്ങളാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഇന്ത്യയിലെ പഠനഏജൻസികളുടെ വിശ്വാസ്യതയും അവർക്ക് വസ്തുനിഷ്ഠമായും നിർഭയമായും പ്രവർത്തിക്കാനുള്ള സാഹചര്യവും ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ട് വിദേശറിപ്പോർട്ടുകൾത്തന്നെയാണ് ആധാരമാക്കാവുന്നത്.

അമേരിക്ക ഏറ്റവുമൊടുവിൽ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക രേഖയിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ ശക്തിപ്പെട്ടിരിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം ഹിംസയുടെ പേരിൽ അമേരിക്ക ഉത്ക്കണ്ഠ പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനു മുമ്പ്, ഇന്ത്യയിലെ മതസ്വാതന്ത്ര്യ നിഷേധത്തിനെതിരായ വളരെ ഗൗരവമായ പഠനം അ മേരിക്ക പ്രസിദ്ധപ്പെടുത്തിയതിന്റെ പ്രാധാന്യം തള്ളിക്കളയാനാകില്ല.

ഇന്ത്യയിലെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന സേവനങ്ങൾ മഹനീയമാണ്. എന്നാൽ, അ വർക്കെതിരെ വ്യാജപ്രചാരണവും ആക്രമണങ്ങളും നടത്തി അവരുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കൾ ശ്രമിച്ചിക്കുന്നത്. ഇതുമൂലം ഫാ. സ്റ്റാൻ സ്വാമിയുൾപ്പെടെ നിരവധി മിഷനറിമാർ ഇന്ത്യയിൽ പീഡനങ്ങളും മരണവും ഏൽക്കേണ്ടിവന്ന ചരിത്രമുണ്ട്.

ഏറ്റവുമൊടുവിൽ, മണിപ്പൂരിൽ നടന്ന അക്രമസംഭവങ്ങൾ ഈ വിദ്വേഷ സംസ്കാരത്തിന്റെ പട്ടികയിൽത്തന്നെ സ്ഥാനം പിടിക്കുന്നതായാണ് അറിയുന്നത്. പട്ടണങ്ങളിലും സമതലപ്രദേശങ്ങളിലും വസിക്കുന്നവരും ജനസംഖ്യയിൽ ഭൂരിപക്ഷ വിഭാഗവുമായ മെയ്തേയ് ഹൈന്ദവ സമുദായത്തിന് സംവരണം നൽകുന്നതു ഗോത്രവർഗക്കാരും ജനസംഖ്യയിൽ പിന്നിലുള്ളവരുമായ വിഭാഗത്തിന്റെ എതിർപ്പാണ് കലാപത്തിലാണ് കളമൊരുക്കിയത്. ഗോത്രവർഗക്കാരുടെ അവകാശങ്ങൾ അതുവഴി ഇല്ലാതാകുമെന്ന ഭയം അവർക്കുണ്ടായിരുന്നു. ഗോത്രവർഗക്കാരിൽ ഭൂരിപക്ഷവും ക്രൈസ്തവരായതുകൊണ്ട് ആസൂത്രിതമായ ക്രൈസ്തവ വേട്ട ഈ കലാപത്തിന്റെ മറയിൽ അരങ്ങേറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ക്രൈസ്തവ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടു. എഴുപതിലേറെ പേർക്ക് ജീവഹാനി സംഭവിച്ചു. ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. അതിന് അനുകൂലമായ സർക്കാർ നിലപാടുകൾ പ്രശ്നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നത്.

അക്രമം കൊണ്ടും വിദ്വേഷം കൊണ്ടും മണിപ്പൂരിൽ സമാധാനം പുലരില്ല. അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പക്ഷപാത രഹിതമായ മനസ്സോടെ ശ്രമിക്കു കയാണ് വേണ്ടത്. അക്രമം അരങ്ങേറുമ്പോൾ അത് അടിച്ചമർത്താൻ ആദ്യം പോലീസ് മടിച്ചു നിന്നു. അവസാനം സുപ്രീംകോടതിയുടെ ഇടപെടലിലൂടെയാണ് അക്രമികളെ തടയാൻ പോലീസ് രംഗത്തിറ ങ്ങിയത്.

മണിപ്പൂരിലെ സംവരണ പ്രശ്നത്തിൽ സംസ്ഥാന ഹൈക്കോട തി നൽകിയ നിർദ്ദേശങ്ങൾ മെയ് ഹൈന്ദവ സമുദായത്തിന് അനുകൂലമായിരുന്നു. അത് വലിയ സാമൂഹിക വിപ്ലവത്തിന് വഴിവെക്കുകയും ചെയ്തു. ഹൈക്കോടതിയുടെ വിധി ആകെ സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. ഹൈക്കോടതിക്ക് അധികാരമില്ലാത്ത വിഷയങ്ങളിലാണത്രേ വിധികൾ നല്കിയത്. തങ്ങളുടെ അധികാരപരിധി അറിയാതിരിക്കാൻ മാത്രം നൈയാമിക അജ്ഞതയുള്ളവരായിരിക്കില്ല ഹൈക്കോടതിയിലെ ജഡ്ജിമാർ. എങ്കിൽപ്പിന്നെ ഇത്രയും സ്ഫോടനാത്മകമായ കാര്യത്തിന് വഴിവിട്ട നടപടിക്ക് ഹൈക്കോടതി തയ്യാറായി എന്നത് സംശയമുണർത്തുന്നു. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയും വരുതിയിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണത്തിന്റെ സ്വാധീനം ഇക്കാര്യത്തിൽ സംശയിക്കപ്പെടാം.

ആയിരക്കണക്കിന് ഗോത്രവർഗ വിഭാഗക്കാർക്ക് വീടും വസ്തുവകകളും നഷ്ടപ്പെട്ടിരിക്കുകയാണ്. ജീവനുംകൊണ്ട് ഓടിപ്പോയവരാണ് അവരിലേറെയും. ചിലയിടങ്ങളിലെ അപകടങ്ങളിൽ മരിച്ചവരുടെ ആ ശ്രിതർക്ക് ഉടനടി സഹായ വാഗ്ദാനവുമായി ചെല്ലുന്ന പ്രധാനമന്ത്രി മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് ഒരു ആശ്വാസവാക്ക് പോലും ഉച്ചരിക്കാതിരുന്നത് ന്യൂനപക്ഷങ്ങൾക്ക് എല്ലാവിധ പിന്തു ണയും നൽകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാർത്ഥ തയെക്കുറിച്ച് സംശയം ജനിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി മോദി ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങളിൽ അവിടത്തെ പ്രധാനമന്ത്രിയെ തന്റെ സന്ദർശനത്തിനിടയിൽ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ദൈവാലയങ്ങൾക്കുനേരെ നട ക്കുന്ന അക്രമങ്ങളിൽ മൗനംപാലിക്കുകയാണ് ചെയ്തത്.

കൂടാതെ, അവരെ കുറ്റപ്പെടുത്താനും മെയ് വിഭാഗക്കാരെ ന്യായീകരിക്കാനും ഹിന്ദുവർഗീയവാദികൾ ശ്രമിക്കുന്നു. അക്രമത്തി നു പിന്നിൽ ക്രൈസ്തവസഭയാണെന്നുവരെ ഓൺലൈനിൽ പ്രസി ദ്ധീകരിച്ച ആർഎസ്എസിന്റെ ഓർഗനൈസറി'ൽ പറഞ്ഞു, ഓർഗ നൈസറും സംഘപരിവാർ സംഘടനയും ഇനിയും മനസ്സിലാകാത്ത ഒരു സത്യമുണ്ട്. ക്രൈസ്തവസഭയുടെ വഴിത്താര അക്രമത്തിന്റേത ല്ലെന്ന സത്യം. അത് കറകളഞ്ഞ കാരുണ്യത്തിന്റെ മുഖമാണ്. അതു കൊണ്ടാണ് കഷ്ടപ്പാടുകൾ സഹിച്ച് ക്രൈസ്തവ സന്യാസിനിമാരും മിഷനറിമാരും നിരാലംബരെ പോറ്റുന്നത്, രോഗികളെ ശുശ്രൂഷിക്കു ന്നത്, കഷ്ടപ്പെടുന്നവരെ സഹായിക്കുന്നത്, അശരണർക്ക് അത്താണി യാകുന്നത്, നിരക്ഷരർക്ക് അറിവിന്റെ വെളിച്ചം പകരുന്നത്, അടിച്ച മർത്തപ്പെട്ടവരെ കൈപിടിച്ചുയർത്തുന്നത്. അത് ക്രൈസ്തവ സാക്ഷ്യ മാണ്. ഇതൊന്നും മതംമാറ്റാനല്ല. യേശു കാണിച്ചുതന്ന മാർഗം പിന്തു ടരാനാണ്. തന്നെ കാർക്കിച്ചു തുപ്പിയവ വരെ പുഞ്ചിരിയോടെ എതി രേൽക്കാൻ മദർതെരേസക്കു കഴിഞ്ഞത്. ഉള്ളിലെ ക്രിസ്തുസ്നേഹം കത്തിയെരിഞ്ഞതുകൊണ്ടാണ്. ആ മദർതെരേസയ്ക്കു നൽകിയ ഭാ രതരത്നം പിൻവലിക്കണമെന്നുവരെ ആവശ്യപ്പെട്ട സംഘപരിവാറി ന് ക്രൈസ്തവ ദർശനം ഒരുകാലത്തും ഉൾക്കൊള്ളാനാവില്ല. പാവ പ്പെട്ട ക്രൈസ്തവരെ പീഡിപ്പിക്കുന്നതും പലായനം ചെയ്യിക്കുന്നതു മാണോ ആർഷഭാരത തത്വസംഹിതകൾ പഠിപ്പിക്കുന്നത്?

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആയുധങ്ങൾ ഒരുകാലത്തും വിജയിച്ചിട്ടില്ല. അത് ഓരോ രാഷ്ട്രത്തെയും നശിപ്പിച്ച ചരിത്രമാണുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ ഈ വെറുപ്പിന്റെ ആയുധമണിഞ്ഞു. ലക്ഷങ്ങൾക്ക് ജീവഹാനി സംഭവിച്ചിട്ടും ഹിറ്റ്ലർ വിജയിച്ചില്ല. ലോകം ആ നരാധമനെയും അദ്ദേഹത്തിന്റെ തത്ത്വസംഹിതയെയും ബഹിഷ്കരിച്ചു. വിദ്വേഷത്തിന്റെ മറ്റൊരു പടയണി കണ്ടത് ഇന്ത്യ-പാകിസ്താൻ വിഭജനകാലത്താണ്. ഹിന്ദു-മുസ്ലീം വി ഷത്തിന്റെ കൊടുങ്കാറ്റ് ശമിപ്പിക്കാൻ മഹാത്മാഗാന്ധി ഓടിനടന്നു. ആ ത്യാ ഗീവര്യനെപ്പോലും വിദ്വേഷത്തിന്റെ മക്കൾ അരും കൊലചെയ്തു.

തീവ്രവാദവും ഭീകരവാദവും വിളയുന്ന മണ്ണിൽ മനുഷ്യത്വം അകലെയാണ്. രാജ്യം അശാന്തിയുടെ തീരത്താണ്. അയൽരാജ്യങ്ങളിലെ മുസ്ലീം തീവ്രവാദത്തെ അപലപിക്കുന്ന ഇന്ത്യൻ ഭരണകർത്താക്കൾ, ഇന്ത്യയിലെത്തന്നെ ഹിന്ദുത്വ തീവ്രവാദികളെ പ്രോത്സാഹിപ്പിച്ച് ന്യൂനപക്ഷ പീഡനത്തിന് വഴിച്ചാൽ അവർക്ക് മനുഷ്യത്വമോ മതേതരത്വമോ ജനാധിപത്യമോ അവകാശപ്പെടാനാകില്ല.

വിദ്വേഷത്തിന്റെ കനൽ മനസിൽ സൂക്ഷിക്കുന്ന മതതീവ്രവാദികൾക്ക് ക്രൈസ്തവരാണ് ഇപ്പോഴത്തെ നോട്ടപ്പുള്ളികൾ. ഭരണഘട ന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെ ഇവർ കണ്ടില്ലെന്നു നടിച്ച് ക്രൈസ്തവർക്കെതിരെ കള്ളക്കഥകൾ മെനയുകയാണ് ഹിന്ദുതീവ്രവാദ സംഘങ്ങൾ. ഹിന്ദുതീവ്രവാദ സംഘടനകൾക്ക് അഴിഞ്ഞാടുന്ന തിനെ ന്യായികരിക്കുന്നതിന്, ക്രൈസ്തവർ നിർബന്ധിത മതപരിവർ ത്തനം നടത്തുന്നു എന്ന് അടിസ്ഥാനരഹിതമായ ആക്ഷേപം നിരന്ത രം ഉയർത്തുന്നു. ക്രൈസ്തവ ആതുരാലയങ്ങൾ, വിദ്യാഭ്യാസസ്ഥാ പനങ്ങൾ, അനാഥമന്ദിരങ്ങൾ, ശിശുപരിപാലന കേന്ദ്രങ്ങൾ എന്നിവ യൊന്നും മതപരിവർത്തന കേന്ദ്രങ്ങളല്ല. ക്രിസ്തുവിന്റെ കാരുണ്യം പകരുന്ന സ്നേഹാലയങ്ങളാണ്. ഇതൊന്നും നടത്താനറിയാത്തവർ അസൂയ കൊണ്ടും സ്വയം ലജ്ജിച്ചും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു.

ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ നട ത്തുന്ന ആരോപണങ്ങളിലും ബിജെപി സർക്കാർ നടപടികളിലും വർ ഗീയ താല്പര്യങ്ങളും വിദ്വേഷ രാഷ്ട്രീയവും മാത്രമാണുള്ളത്. മതേ തര രാഷ്ട്രമെന്ന ഇന്ത്യയുടെ സൽപേര് കളഞ്ഞുകുളിക്കുകയാണ് വിദ്വേഷപ്രചാരകർ. അതിന് ഭരണാധികാരികൾ മൗനാനുവാദം നൽ കുന്നത് രാജ്യത്തിനു നഷ്ടം മാത്രമേ സമ്മാനിക്കൂ. അക്രമത്തിന്റെ മാർ ഗം നിഷേധിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന മതേതര സംസ്കാ രം സംരക്ഷിക്കാനുള്ള കടമ ഭരിക്കുന്നവർക്കുണ്ട്. ക്രൈസ്തവരെ ആ ക്രമിച്ചതുകൊണ്ട് ക്ഷേമരാഷ്ട്രമോ നല്ല നാളെയോ ഉണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catholicasabhamanipurSangh ParivarCatholic SabhaRSS
News Summary - Catholic sabha mouthpiece slams RSS: 'Sangh Parivar can never embrace Christian ideology'
Next Story