'ഹിന്ദുത്വ അജണ്ട'; എഫ്.സി.ആർ.എ ഭേദഗതി ബില്ലിന് എതിരെ കത്തോലിക്കാ പുരോഹിതർ
text_fieldsഫാ. സെഡ്രിക് പ്രകാശ്
ന്യൂഡൽഹി: ചാരിറ്റി പ്രവർത്തനങ്ങൾക്കായി വരുന്ന വിദേശ ഫണ്ടുകളുടെ ഉപയോഗത്തിന്മേൽ സർക്കാർ നിയന്ത്രണം ശക്തിപ്പെടുത്തുന്ന എഫ്.സി.ആർ.എ ഭേദഗതി ബില്ലിലൂടെ സർക്കാറിന്റെ ഹിന്ദുത്വ അജണ്ടയെന്ന് കത്തോലിക്കാ സഭയുടെ വിമർശനം. ബി.ജെ.പി സർക്കാറിന്റെ അജണ്ടകൾക്ക് പിന്തുണ നൽകുന്ന സംഘടനകൾക്കുമാത്രം വിദേശ ഫണ്ട് സ്വീകരിക്കാവുന്ന സാഹചര്യമാണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കത്തോലിക്കാ സഭ പുരോഹിതർ ചൂണ്ടിക്കാട്ടുന്നു.
2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം 20,702 സംഘടനകളുടെ ലൈസൻസ് സർക്കാർ റദ്ദാക്കിയെന്നും പുരോഹിതർ വെളിപ്പെടുത്തി.എൻ.ജി.ഒകളുടെ ആസ്തികൾ സർക്കാറിന്റെ നിയന്ത്രണത്തിലായാൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന്, അനേകം ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രൈസ്തവ സഭാ പുരോഹിതർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക കണക്ക് അനുസരിച്ച് വിദേശ സംഭാവന സ്വീകരിക്കാൻ അനുമതിയുള്ള 16,122 എൻ.ജി.ഒകൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും അവർ പറയുന്നു.
ക്രൈസ്തവ സഭകളും മറ്റ് ന്യൂനപക്ഷങ്ങളും നടത്തുന്ന എൻ.ജി.ഒകളെ പുതിയ ഭേദഗതി തികച്ചും ദോഷകരമായി ബാധിക്കുമെന്ന് ജസ്യൂട്ട് മനുഷ്യാവകാശ പ്രവർത്തകനായ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. നിയമഭേദഗതി പാസായാൽ ഭൂമിയുടെയും കെട്ടിടത്തിന്റെയും ഫണ്ടിന്റെയും മറ്റ് ആസ്തികളുടെയും നിയന്ത്രണം സർക്കാറിന് ഏറ്റെടുക്കാൻ എളുപ്പമാകുമെന്നും ഭരണപരമായ മേൽനോട്ടത്തിൽനിന്ന് നേരിട്ടുള്ള നിയന്ത്രണത്തിലേക്കാണ് നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.സി.ആർ.എ ലൈസൻസ് എടുത്തിട്ടുള്ളതും റദ്ദാക്കിയതും പുതുക്കാതിരിക്കുന്നതുമായ എല്ലാ ചാരിറ്റി സ്ഥാപനങ്ങൾക്കും ഇത് ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

