വിദേശവനിതക്ക് പീഡനം: തെളിവെടുപ്പിന് വൈദികനെ കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു
text_fieldsകടുത്തുരുത്തി: വിദേശവനിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ തെളിവെടുപ്പിന് കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. കല്ലറ മണിയംതുരുത്ത് സെൻറ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കുംതടത്തിലിനെയാണ് തെളിവെടുപ്പിന് എത്തിച്ചത്. കോട്ടയം സബ്ജയിലിൽനിന്ന് ശനിയാഴ്ച വൈകീട്ടാണ് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. നാലുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കല്ലറ മണിയംതുരുത്ത് സെൻറ് മാത്യൂസ് പള്ളിയിലും സുഹൃത്തിെൻറ വീട്ടിലും എത്തിച്ചാണ് തെളിവെടുക്കുന്നത്. തെളിവെടുപ്പിനുശേഷം 21ന് വൈദികനെ തിരികെ കോട്ടയം സബ്ജയിലിൽ എത്തിക്കും. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വർണവും പണവും തട്ടിയെടുെത്തന്നുമാണ് വൈദികനെതിരായ പരാതി.
ആരോപണങ്ങൾ ഉയർന്നതിനാൽ പള്ളി വികാരി സ്ഥാനത്തുനിന്ന് ഫാ. തോമസിനെ പാലാ രൂപതയും നീക്കിയിരുന്നു. യുവതിയെ കല്ലറയിലെ ഗവ. മഹിള മന്ദിരത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. അതേസമയം, യുവതിയും സിംബാബ്വെ സ്വദേശിയായ ഭർത്താവും ചേർന്ന് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് വൈദികൻ നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
