എസ്.എ.ടിയിൽ കുട്ടികള്‍ക്ക് മാത്രമായി ആദ്യ കാത്ത്ലാബ് പ്രവര്‍ത്തനം തുടങ്ങി
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ കുട്ടികള്‍ക്ക് മാത്രമായുള്ള ആദ്യ കാത്ത്ലാബി െൻറ പ്രവര്‍ത്തനം എസ്.എ.ടി ആശുപത്രിയില്‍ തുടങ്ങി. രണ്ട് ദിവസം കൊണ്ട് ജനിതക ഹൃദ്രോഗമുള്ള 16 കുട്ടികള്‍ക്കാണ് കാത്ത്ലാബ് ചികിത്സ ലഭ്യമാക്കിയത്. 10 മാസം മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ചികിത്സ ലഭ്യമാക്കിയത്. ഇൗ കുട്ടികള്‍ക്ക് ഒന്നുരണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകും.
മദ്രാസ് മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ഇൻറര്‍വെന്‍ഷനല്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. കെ. ശിവകുമാറിെൻറ മേല്‍നോട്ടത്തില്‍ എസ്.എ.ടി ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.എസ്. ലക്ഷ്മിയാണ് കാത്ത്ലാബ് ചികിത്സ നടത്തിയത്. എസ്.എ.ടി ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
എസ്.എ.ടി ആശുപത്രിയില്‍ നാമമാത്രമായിരുന്ന പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ആറുകോടി രൂപ ചെലവഴിച്ച് കാത്ത്ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. കാത്ത്ലാബ് സ്ഥാപിച്ച് വളരെപ്പെട്ടെന്ന് ഇത്രയധികം കുട്ടികള്‍ക്ക് രണ്ട് ദിവസം കൊണ്ട് കാത്ത്ലാബ് ചികിത്സ നല്കാന് നേതൃത്വം നല്കിയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഡോ. ശിവകുമാര്‍, ഡോ. എസ്. ലക്ഷ്മി എന്നിവരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവെരയും മന്ത്രി അഭിനന്ദിച്ചു. കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ശസ്ത്രക്രിയ കൂടാതെ ഞരമ്പ് വഴി ഉപകരണം കടത്തിവിട്ടാണ് കാത്ത്ലാബ് ചികിത്സ നടത്തുന്നത്. ഹൃദയത്തിലെ സുഷിരങ്ങള്‍ അടക്കുക, ചുരുങ്ങിയ വാല്‍വുകള്‍ പൂര്‍വസ്ഥിതിയിലാക്കുക, നവജാതശിശുക്കളുടെ ജീവന് രക്ഷിക്കാനുതകുന്ന ബലൂണ്‍ ഏട്രിയല്‍ സെപ്റ്റോസ്റ്റമി എന്നിവയൊക്കെ ചെയ്യാന്‍ ഈ കാത്ത്ലാബിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
