കശുവണ്ടി വ്യവസായത്തിൽ ബാങ്കുകളുടെ പീഡനം അവസാനിപ്പിക്കണമെന്ന് കാഷ്യൂ പ്രൊട്ടക്ഷൻ കൗൺസിൽ
text_fieldsകൊല്ലം: കശുവണ്ടി വ്യവസായത്തിൽ ബാങ്കുകൾ നടത്തുന്ന നിരുത്തരപരമായ പീഡനം അവസാനിപ്പിക്കണമെന്ന് ആവാശ്യപ്പെട്ട് 21ന് രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് കാഷ്യൂ ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ. കശുവണ്ടി വ്യവസായത്തെ പുനരുദ്ധരിച്ച് നില നിർത്താൻ സർക്കാർ കണ്ണുകൾ തുറക്കമെന്ന് ആവശ്യപ്പെട്ടാണ് വ്യവസായികളും തൊഴിലാളികളും ചേർന്ന് സമരം നടത്തുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്യും. വ്യവസായികളുടെ കിടപ്പാടം ബാങ്കുകൾ ജപ്തി ചെയ്യുന്നത് നിർത്തിവെക്കുന്നതിനും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ, പ്രതിപക്ഷ നേതാവ്, എസ്.എൽ.ബി.സി, ബാങ്കുകൾ വ്യവസായികളും, തൊഴിലാളി പ്രതിനിധികളെയും ഉൾപ്പെടുത്തി അടിയന്തരമായി ഏഴു ദിവസത്തിനുള്ളിൽ ചർച്ച നടത്തണമെന്നാണ് ആവശ്യം.
ഗവൺമെന്റ് ഉത്തരവ് പോലും വകവയ്ക്കാതെ വ്യവസായികളുടെ വീടുകളും മറ്റു വസ്തുവകകളും ഭൂമാഫിയകളുമായി ചേർന്ന് ജപ്തി ചെയുന്ന നടപടികളുമായി ബാങ്കുകൾ മുന്നോട്ടു പോകുകയാണ്. വ്യവസായികൾക്കും തൊഴിലാളികൾക്കും സംശയം വകുപ്പ് മന്ത്രി ഉൾപ്പെടെ സർക്കാരിന്റെ മൗന സമ്മതത്തിലാണ് ബാങ്കുകളുടെ ഈ നിരുത്തരപരമായ ഇവിടെ നടക്കുന്നത്. നിരവധി വ്യവസായികൾ ഇതുവരെ ആത്മഹത്യ ചെയ്തിട്ടും ഈമാസം 13ന് നിയമസഭയിൽ മന്ത്രി പി. രാജീവ് കശുവണ്ടി മേഖലയിലെ ആത്മഹത്യകളെക്കുറിച്ച് അറിയില്ലന്നാണ് പരിഹസിച്ചതെന്നും പ്രസ്താവനയിൽ ക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ വ്യവസായികളും തൊഴിലാളികളും അനിശ്ചിത കാല നിരാഹാര സത്യാഗ്രഹെ നടത്തുമെന്ന് കാഷ്യൂ ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡി. മാത്യു കുട്ടി, സെക്രട്ടറി എ.എം ഷിക്കാർ എന്നിവരുടെ അധ്യക്ഷതയിൽ വ്യവസായികളും തൊഴിലാളികളും ചേർന്ന് കൂടിയ യോഗത്തിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

